ശബരിമല സ്വർണക്കൊള്ളക്കേസിൽ ദേവസ്വം ബോർഡ് മുൻ അധ്യക്ഷൻ എൻ വാസുവിന് ജാമ്യം അനുവദിച്ചതിൽ അത്ഭുതമില്ലെന്ന് കോൺഗ്രസ് നേതാവ് കെ മുരളീധരൻ.




ശബരിമല സ്വർണക്കൊള്ളക്കേസിൽ ദേവസ്വം ബോർഡ് മുൻ അധ്യക്ഷൻ എൻ വാസുവിന് ജാമ്യം അനുവദിച്ചതിൽ അത്ഭുതമില്ലെന്ന് കോൺഗ്രസ് നേതാവ് കെ മുരളീധരൻ. ശബരിമലയിലെ സ്വർണം കട്ടിലല്ല ഇപ്പോൾ അന്വേഷണം നടക്കുന്നത്. യുഡിഎഫുകാരെ പിടിക്കാൻ വല്ല മാർഗവും ഉണ്ടോയെന്നാണ് എസ്ഐടി നോക്കുന്നത്. എസ്ഐടി നോക്കുകുത്തിയായി മാറിയെന്നും കെ മുരളീധരൻ പറഞ്ഞു. ഈ സർക്കാരിൻ്റെ കാലത്ത് ശബരിമല സ്വർണക്കൊള്ളയുമായി ബന്ധപ്പെട്ട സത്യം പുറത്തുവരില്ലെന്ന് മുരളീധരൻ വിമർശിച്ചു.

'ജാമ്യം ലഭിച്ചതിൽ' അത്ഭുതമില്ല. ശബരിമലയിലെ സ്വർണം കട്ടിലല്ല അന്വേഷണം നടക്കുന്നത്. യുഡിഎഫുകാരെ പിടിക്കാൻ വല്ല മാർഗവും ഉണ്ടോയെന്നാണ് എസ്ഐടി നോക്കുന്നത്. കുറച്ച് കഴിഞ്ഞാൽ പത്മകുമാറും പുറത്തിറങ്ങും. ഈ സർക്കാർ ഉള്ളിടത്തോളം കാലം സത്യം പുറത്തുവരില്ല. അതിൻ്റെ ഉദാഹരണമാണ് വാസുവിന് ജാമ്യം ലഭിച്ചത്. എല്ലാ പ്രതികളും പുറത്തിറങ്ങിയാൽ എന്ത് കേസ് അന്വേഷിക്കാനാ. പത്മകുമാറും പുറത്തിറങ്ങിയാലും ഒരു പ്രതിയും ജയിലിനകത്ത് ഉണ്ടാകില്ല. കുറ്റപത്രം വരുമ്പോഴേക്കും തിരഞ്ഞെടുപ്പ് കഴിയും', കെ മുരളീധരൻ മാധ്യമങ്ങളോട് പറഞ്ഞു
Previous Post Next Post