പ്രധാനമന്ത്രി പുതിയ ഓഫിസിലേക്ക്



പ്രധാനമന്ത്രിയുടെ ഓഫിസ് (പിഎംഒ) ഇന്നു മുതൽ ന്യൂ ഡൽഹി സെൻട്രൽ വിസ്‌റ്റയിലെ പുതിയ കെട്ടിടത്തിലേക്കു മാറും. സ്വാതന്ത്ര്യം നേടിയതു മുതൽ സൗത്ത് ബ്ലോക്കിൽ പ്രവർത്തിക്കുന്ന ഓഫിസാണ് 'സേവാ തീർഥ്' എന്ന പുതിയ മന്ദിരത്തിലേക്കു മാറ്റുന്നത്. 
ഉച്ചയ്ക്ക് 1.30ന് പ്രധാനമന്ത്രി നരേന്ദ്ര മോദി പേര് അനാഛാദനം ചെയ്യും. തുടർന്ന് സേവാ തീർഥും വിവിധ മന്ത്രാലയങ്ങളുടെ ഓഫിസുകൾ ഉൾക്കൊള്ളുന്ന കർത്തവ്യ ഭവൻ 1, 2 കെട്ടിടങ്ങളും ഉദ്ഘാടനം ചെയ്യും.

സെൻട്രൽ വിസ്റ്റയിൽ പ്രധാനമന്ത്രിയുടെ ഓഫിസിനൊപ്പം കാബിനറ്റ് സെക്രട്ടേറിയറ്റ്, ദേശീയ സുരക്ഷാ കൗൺസിൽ സെക്രട്ടേറിയറ്റ്, ഇന്ത്യ ഹൗസ് എന്നിവയുടെ ഓഫീസുകളും ഉണ്ട്.
Previous Post Next Post