തിരുവനന്തപുരത്ത് ശ്രീനാരായണ ഗുരുവിന്റെ പ്രതിമ തകർത്തു...




തിരുവനന്തപുരത്ത് ശ്രീനാരായണ ഗുരുവിന്റെ പ്രതിമ തകർത്തു. തിരുവനന്തപുരം പള്ളിച്ചലിൽ ഇന്നലെ രാത്രിയിലാണ് സംഭവം. പ്രതിമയുടെ തല തേങ്ങ കൊണ്ട് ഇടിച്ചു പൊട്ടിച്ച നിലയിലായിരുന്നു.

ഇന്നലെ രാത്രി എട്ടു മണിയോടെയായിരുന്നു സംഭവം. എസ്എൻഡിപി 1019 നമ്പർ ശാഖയുടെ ഗുരുദേവ പ്രതിമയാണ് തകർത്തത്. സംഭവവുമായി ബന്ധപ്പെട്ട് ഒരാളെ നരുവാമൂട് പൊലീസ് കസ്റ്റഡിയിൽ എടുത്തിട്ടുണ്ട്.
أحدث أقدم