ബൈക്കിൽ കാട്ടുപന്നി ഇടിച്ച് ദമ്പതികൾക്ക് പരിക്ക്


        

കൊല്ലം കടക്കലിൽ കാട്ടുപന്നി ബൈക്കിൽ ഇടിച്ച് ദമ്പതികൾക്ക് പരിക്കേറ്റു. കിളിമാനൂർ വെള്ളല്ലൂർ സ്വദേശികളായ അനീഷ് കുമാറിനും ഭാര്യ ഷീജ കുമാരിക്കുമാണ് പരിക്കേറ്റത്. ഇന്ന് രാവിലെയായിരുന്നു സംഭവം. ഇരുവരുടെയും പരിക്ക് ഗുരുതരമല്ലെന്നാണ് വിവരം. കടയ്ക്കൽ താലൂക്ക് ഹോസ്പിറ്റലിലേക്ക് വീട്ടിൽനിന്ന് വരുംവഴിക്കാണ് കടയ്ക്കൽ പുതുക്കോട് വെച്ച് കാട്ടുപന്നിയിടിച്ചത്. റോഡ് മറിച്ച് കടന്ന് വരികയായിരുന്ന പന്നി ഇവർ സഞ്ചരിച്ച് ഇടിക്കുകയായിരുന്നു. തലക്ക് പരിക്കേറ്റ രണ്ടുപേരും താലൂക്കാശുപത്രിയിൽ ചികിത്സ തേടി.

മറ്റൊരു സംഭവത്തിൽ പാലക്കാട് അലനല്ലൂരിൽ യുവാവിനെ കാട്ടുപന്നി കുത്തിപ്പരിക്കേൽപ്പിച്ചു. കഴിഞ്ഞ ദിവസമായിരുന്നു സംഭവം. വട്ടമണ്ണപ്പുറം താളിയിൽ സഫിയാന്റെ മകൻ സമീർ ബാബുവിനാണ് (31) കാട്ടുപന്നിയുടെ കുത്തേറ്റത്. കമുക് തോട്ടത്തിൽ നിന്ന് യുവാവിനെ പിന്നിൽ നിന്നെത്തിയ പന്നി ആക്രമിക്കുകയായിരുന്നു. ആക്രമണത്തിൽ നിലത്ത് വീണ യുവാവിനെ പന്നി തുടരെ കുത്തി. തുടയിലും വയറിന് സമീപത്തുമാണ് പരിക്കേറ്റിട്ടുള്ളത്. ആദ്യം തൊട്ടടുത്ത ക്ലിനിക്കിലേക്കും പിന്നീട് മണ്ണാർക്കാട് താലൂക്ക് ആശുപത്രിയിലേക്കും തുടർന്ന് മഞ്ചേരി മെഡിക്കൽ കോളജിലും പ്രവേശിപ്പിച്ചു

Previous Post Next Post