മന്ത്രി സജി ചെറിയാൻറെ പരാതി; യൂത്ത് കോൺ​ഗ്രസ് നേതാവ് ബിനു ചുള്ളിയിലിനെതിരെ കേസെടുത്ത് പൊലീസ്


ആലപ്പുഴ: യൂത്ത് കോൺഗ്രസ് വർക്കിംഗ് പ്രസിഡന്റ് ബിനു ചുള്ളിയിലിനെതിരെ കേസെടുത്ത് ചെങ്ങന്നൂർ പൊലീസ്. മന്ത്രി സജി ചെറിയാന്റെ പരാതിയെ തുടർന്നാണ് പൊലീസ് കേസെടുത്തത്. മന്ത്രിക്കെതിരെ ആലപ്പുഴയിൽ ബിനു നടത്തിയ പ്രസംഗത്തെ തുടർന്നായിരുന്നു പരാതി. ലഹരിക്കടത്ത് കേസിലെ ആരോപണ വിധേയന്റെ കാർ സജി ചെറിയാൻ തിരഞ്ഞെടുപ്പ് കാലത്ത് ഉപയോഗിച്ചു എന്നായിരുന്നു ബിനു ചുള്ളിയിലിന്റെ പ്രസംഗത്തിലെ ആരോപണം.

Previous Post Next Post