
അതിർത്തി കടന്നുള്ള ഭീകരവാദത്തിനെതിരെ കർശന നടപടിക്ക് നിർദ്ദേശം നൽകി കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷാ. ജമ്മു കശ്മീരിൽ ഇപ്പോഴുള്ള എല്ലാ ഭീകരരെയും ഉന്മൂലനം ചെയ്യണമെന്ന് സുരക്ഷാ സാഹചര്യം വിലയിരുത്തിയ യോഗത്തിൽ അമിത് ഷാ നിർദ്ദേശിച്ചു. ഭീകരമുക്ത ജമ്മു കശ്മമീർ എന്ന ലക്ഷ്യം എത്രയും വേഗത്തിൽ നടപ്പാക്കാൻ നടപടികൾ സ്വീകരിക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു
ഒരു മാസത്തിനിടെ ഇത് രണ്ടാം തവണയാണ് സുരക്ഷാകാര്യ യോഗങ്ങൾക്കായി അമിത് ഷാ ജമ്മു കശ്മീരിൽ എത്തുന്നത്. ഇന്നലെ ജമ്മു കശ്മീരിലെ ലോക് ഭവനിൽ സുരക്ഷാ സേനകളുടയെും സർക്കാരിന്റെയും സംയുക്ത യോഗത്തിലാണ് ഭീകരപ്രവർത്തനങ്ങൾക്കെതിരെ കടുത്ത നടപടിയിലേക്ക് കടക്കാൻ അമിത് ഷാ നിർദ്ദേശിച്ചത്. ഭീകരതയോട് സന്ധിയില്ല എന്നതാണ് സർക്കാർ നയം. നിലവിൽ നടക്കുന്ന ഭീകരവിരുദ്ധ നടപടികളിൽ അമിത് ഷാ സുരക്ഷസേനയെ അഭിനന്ദിച്ചു.