സ്കൂൾ ബസ് കനാലിലേക്ക് മറിഞ്ഞ് അപകടം, പതിനഞ്ച് വിദ്യാർത്ഥികൾക്ക് പരിക്ക്, സംഭവം…




തിരുവനന്തപുരം : നെയ്യാറ്റിൻകരയിൽ സ്‌കൂള്‍ ബസ് കനാലിലേയ്ക്ക് മറിഞ്ഞ് അപകടം. വിദ്യാർത്ഥികള്‍ക്ക് നിസ്സാര പരിക്ക്. 15 വിദ്യാർത്ഥികൾക്കാണ് അപകടത്തിൽ പരിക്കേറ്റത്. ഇവരെ കാരക്കോണം മെഡിക്കൽ കോളജിൽ പ്രവേശിപ്പിച്ചു. പൂവത്തൂർ സ്കൂളിലെ ബസാണ് അപകടത്തിപ്പെട്ടത്. കുട്ടികളിൽ ആരുടെയും പരിക്ക് ഗുരുതരമല്ലെന്നാണ് വിവരം. വാഹനത്തിൽ ഉണ്ടായിരുന്ന അയയ്ക്കും പരിക്കേറ്റിട്ടുണ്ട്. ഇവരെയും ആശുപത്രിയിൽ പ്രവേശിപ്പിച്ചു.


Previous Post Next Post