തിരുനാവായയിൽ നടക്കുന്ന മഹാമാഘ മഹോത്സവം ഇന്ന് സമാപിക്കും






മലപ്പുറം: തിരുനാവായയിൽ നടക്കുന്ന മഹാമാഘ മഹോത്സവം ഇന്ന് സമാപിക്കും. കേരളത്തിനകത്തും പുറത്തുനിന്നുമായി ആയിരക്കണക്കിന് വിശ്വാസികളാണ് കേരളത്തിലെ കുംഭമേളയെന്ന നിലയിൽ പതിനഞ്ച് ദിവസത്തെ ആത്മീയ-സാംസ്‌കാരിക ഉത്സവത്തിൽ പങ്കെടുത്തത്. അമൃതസ്നാനത്തോടെയാണ് മഹാമാഘ മഹോത്സവത്തിന് സമാപനമാവുക.

അമൃതസ്നാനം രാവിലെ എട്ടു മണിക്ക് ആരതി ഘാട്ടിൽ നടക്കും. മഹാമാഘ മഹോത്സവത്തിലെ ഏറ്റവും വിശുദ്ധമായ ആചാരങ്ങളിലൊന്നായ അമൃതസ്നാന ത്തിൽ നാഗസന്ന്യാസിവര്യന്മാർ ഉൾപ്പെടെയുള്ള വരും ആയിരക്കണക്കിന് ഭക്തജനങ്ങളും പങ്കുചേരും. അമൃതസ്നാനത്തിനുശേഷം യതി പൂജയും ഭണ്ഡാര എന്ന വിശിഷ്ട ആചാരവും നടക്കും. സന്ന്യാസിവര്യന്മാർക്ക് സമൃദ്ധമായ അന്നദാനം നടത്തുന്നതാണ് ഈ ചടങ്ങ്. പതിനഞ്ച് ദിവസത്തെ മഹാമാഘ മഹോത്സവം കഴിഞ്ഞ മാസം 19 ന് ഗവർണർ ആണ് ഉദ്ഘാടനം ചെയ്തത്. ഇതിനകം സംസ്ഥാനത്തിന് അകത്തും പുറത്തുനിന്നുമായി ലക്ഷക്കണക്കിന് തീർത്ഥാടകർ ആണ് മഹാമാഘ മഹോത്സവത്തിൽ പങ്കാളികളായത്.
Previous Post Next Post