നാളെ നടക്കുന്ന ദേശീയ പൊതുപണിമുടക്ക്: യാത്രകൾ ഒഴിവാക്കി സഹകരിക്കണമെന്ന് അഭ്യർത്ഥന


തൊഴിലാളി വിരുദ്ധ ലേബർ കോഡുകൾ പിൻവലിക്കുക, തൊഴിലുറപ്പ് പദ്ധതി പുനഃസ്ഥാപിക്കുക തുടങ്ങി 13 ഇന ആവശ്യങ്ങൾ ഉന്നയിച്ച് ഫെബ്രുവരി 12-ന് നടക്കുന്ന ദേശീയ പൊതുപണിമുടക്കിന്റെ ഭാഗമായി യാത്രകൾ ഒഴിവാക്കി സഹകരിക്കണമെന്ന് ആവശ്യപ്പെട്ട് റെയിൽവേ സ്റ്റേഷനുകളിലും ബസ് സ്റ്റാൻഡുകളിലും പ്രചാരണ പരിപാടികൾ സംഘടിപ്പിച്ചു.

സി.ഐ.ടി.യു ജില്ലാ സെക്രട്ടറി സഖാവ് അഞ്ചുതെങ്ങ് സുരേന്ദ്രന്റെ നേതൃത്വത്തിൽ നടന്ന പ്രചാരണത്തിൽ വി. വിജയകുമാർ, പി. മണികണ്ഠൻ, ബി. ശിശോഭനൻ, ബി. സതീശൻ, എം. ബിനു, അജേഷ് തുടങ്ങിയവർ പങ്കെടുത്തു.

പണിമുടക്കിന്റെ മുന്നോടിയായി ഫെബ്രുവരി 11-ന് എല്ലാ കേന്ദ്രങ്ങളിലും പന്തം കൊളുത്തി പ്രകടനം നടത്തും. പണിമുടക്ക് ദിനമായ 12-ന് ആറ്റിങ്ങലിൽ പ്രകടനവും പൊതുയോഗവും സംഘടിപ്പിക്കും. പൊതുയോഗം സി.ഐ.ടി.യു സംസ്ഥാന കമ്മിറ്റി അംഗം ആർ. സുഭാഷ് ഉദ്ഘാടനം ചെയ്യും.

ഒ.എസ്. അംബിക എം.എൽ.എ, മുനിസിപ്പൽ ചെയർപേഴ്സൻ എം. പ്രദീപ്, ആറ്റിങ്ങൽ ജി. സുഗുണൻ, മനോജ് ബി. ഇടമന, കോരാണി വിജു, അഡ്വ. ഫിറോസ് ലാൽ, കെ.എസ്. ബാബു, കെ. പുഷ്കരൻ, കോരാണി സനൽ തുടങ്ങിയവർ യോഗത്തിൽ പങ്കെടുക്കും.

ദേശീയ പൊതുപണിമുടക്കിൽ എല്ലാവരും സഹകരിക്കണമെന്ന് സംയുക്ത സമരസമിതി കൺവീനർ അഞ്ചുതെങ്ങ് സുരേന്ദ്രൻ അഭ്യർത്ഥിച്ചു.
Previous Post Next Post