KSRTCയിൽ നിന്ന് പിരിച്ചുവിട്ട ജീവനക്കാർക്ക് ആശ്വാസം…എംപാനൽ ജീവനക്കാരെ തിരിച്ചെടുത്ത് സ്ഥിരപ്പെടുത്താൻ ഉത്തരവ്..


കെഎസ്ആർടിസിയിൽ നിന്ന് പിരിച്ചുവിട്ട എംപാനൽ ജീവനക്കാർക്ക് ആശ്വാസം. പിരിച്ചുവിട്ടവരെ തിരിച്ചെടുത്ത് സ്ഥിരപ്പെടുത്താൻ ഉത്തരവ്. നാലാഴ്ചക്കുളളിൽ നടപടികൾ പൂർത്തിയാക്കാനും 2018 മുതലുളള 50 ശതമാനം വേതനം നൽകാനും  തിരുവനന്തപുരം ഇൻഡസ്ട്രിയൽ ട്രൈബ്യൂണൽ ഉത്തരവിട്ടു. എംപാനലുകാരെ ഹൈക്കോടതി ഉത്തരവിന്റെ അടിസ്ഥാനത്തിൽ പുറത്താക്കിയത് 2018ലാണ്.

2018ൽ പിഎസ്‍സി റാങ്ക് പട്ടിക വന്നതിന് പിന്നാലെ ഹൈക്കോടതി ഉത്തരവിനെ തുട‍ർന്ന് പിരിച്ചുവിട്ട 3055 ജീവനക്കാരെ തിരിച്ചെടുക്കണം. അർഹരായവരെ സ്ഥിരപ്പെടുത്തണം. നാലാഴ്ചക്കുളളിൽ നടപടികൾ പൂർത്തിയാക്കണം. പിരിച്ചുവിട്ട സമയം മുതൽ ഇതുവരെയുളള 50 ശതമാനം വേതനം നൽകണം. സ്ഥിരപ്പെടുത്താൻ ഒഴിവില്ലെങ്കിൽ അടുത്ത അഞ്ച് വർഷത്തിനിടെ പകുതി നിയമനം എംപാനലുകാർക്കായി മാറ്റിവെക്കണം

Previous Post Next Post