കോട്ടയം ജില്ലയിൽ നാളെ(03/08/26) പാമ്പാടി ,പള്ളിക്കത്തോട്,തെങ്ങണ,കുറിച്ചി, തുടങ്ങിയ സ്ഥലങ്ങളിൽ വൈദ്യുതി മുടങ്ങും; വൈദ്യുതി മുടങ്ങുന്ന പ്രദേശങ്ങൾ അറിയാം






പള്ളിക്കത്തോട് ഇലക്ട്രിക്കൽ സെക്ഷൻ പരിധിയിൽ വരുന്ന അരുവിക്കുഴി,അംബികറോഡ്,കയൂരി പമ്പ് എന്നീ ട്രാൻസ്ഫോമറുകളിൽ നാളെ രാവിലെ 9 മുതൽ വൈകിട്ട് 5 വരെ ഭാഗികമായി വൈദ്യുതി മുടങ്ങും.

തെങ്ങണ ഇലക്ട്രിക്കൽ സെക്ഷൻ കീഴിലുളള പുന്നാഞ്ചിറ ട്രാൻസ്ഫോമർ പരിധിയിൽ രാവിലെ 9 മണി മുതൽ വൈകുന്നേരം 5 മണി വരെ വൈദ്യുതി മുടങ്ങും.

കുറിച്ചി സെക്ഷനിൽ രാവിലെ 9 മുതൽ വൈകിട്ട് 5 മണി വരെ മിഷ്യൻപള്ളി, കുട്ടനാട് ട്രാൻസ്ഫോർമർ പരിധിയിൽ വൈദ്യുതി മുടങ്ങും.

പാമ്പാടി ഇലക്ട്രിക്കൽ സെക്ഷൻ പരിധിയിൽ വരുന്ന കരിയിലക്കുളം, കുറിയന്നൂർകുന്ന് തുടങ്ങിയ ഭാഗങ്ങളിൽ രാവിലെ 9.00 മുതൽ വൈകിട്ട് 5.00 വരെ ഭാഗികമായി വൈദ്യുതി മുടങ്ങുന്നതാണ്
Previous Post Next Post