13 സീറ്റ് വേണമെന്ന് കേരള കോൺഗ്രസിൻ്റെ പിടിവാശി…നിർണായക ഇടതുമുന്നണിയോഗം ഇന്ന്




തിരുവനന്തപുരം: 13 സീറ്റ് വേണമെന്ന് കേരള കോൺഗ്രസിൻ്റെ പിടിവാശിക്കിടെ സീറ്റ് വിഭജനം അന്തിമമാക്കാൻ നിർണായക ഇടതുമുന്നണിയോഗം ഇന്ന് തിരുവനന്തപുരത്ത് ചേരും. ഉച്ചയ്ക്ക് മൂന്ന് മണിക്ക് എകെജി സെന്ററിലാണ് യോഗം ചേരുന്നത്. 

ഉഭയകക്ഷി ചർച്ചയിൽ ധാരണയായ സീറ്റുകൾ സിപിഎം മുന്നണി യോഗത്തിൽ അറിയിക്കും. കേരള കോൺഗ്രസ് എമ്മിന് 12 സീറ്റ് കൊടുക്കാമെന്നും കുറ്റ്യാടി നൽകാൻ ആവില്ലെന്നുമാണ് സിപിഎം നിലപാട്. എന്നാൽ, പതിമൂന്നാമതായി മറ്റൊരു സീറ്റ് കിട്ടണമെന്ന് കേരള കോൺഗ്രസ് വീണ്ടും ആവശ്യപ്പെട്ടാൽ സിപിഎമ്മിന് തലവേദനയാവും. 

ഐഎൻഎല്ലിൽ പിളർപ്പുണ്ടായെങ്കിലും കഴിഞ്ഞ തവണ മത്സരിച്ച മൂന്ന് സീറ്റും ഇത്തവണ വേണമെന്ന അവരുടെ ആവശ്യവും സിപിഎമ്മിന് ഇന്ന് പരിഹരിക്കണം.
Previous Post Next Post