ആഡംബര ജീവിതത്തിന് പണം കണ്ടെത്തിയത് കുട്ടികളുടെ…17കാരൻ അറസ്റ്റിൽ…


        

തിരുവനന്തപുരം : ആഡംബര ജീവിതത്തിനായി മോഷണം പതിവാക്കിയ യുവാക്കൾ പൊലീസ് പിടിയിൽ. വിഴിഞ്ഞം പുല്ലുവിള ഇരമ്മിയൻ തുറ സ്വദേശി ജിബിൻരാജ് (19), ഇയാളുടെ സുഹൃത്തായ പതിനേഴുകാരൻ എന്നിവരെയാണ് വിഴിഞ്ഞം പൊലീസ് അറസ്റ്റ് ചെയ്തത്. പ്രദേ‌ശവാസികളായ കുട്ടികളുടെ സ്വർണാഭരണങ്ങൾ മോഷ്ടിച്ച് പണയംവെച്ചാണ് ആഡംബര ജീവിതത്തിനായുള്ള പണം പ്രതികൾ കണ്ടെത്തിയിരുന്നത്. സ്വന്തം കുടുംബത്തിൽ നിന്നും മോഷണം നടത്തിയതിന് പിന്നാലെയാണ് ഇരുവരും പിടിയിലായത്.

രണ്ടാഴ്ച മുമ്പ് ബന്ധുവീട്ടിൽ 17കാരൻ മോഷണം നടത്തിയിരുന്നു. കുഞ്ഞിന്‍റെ അമ്മ പള്ളിയിൽപോയ സമയംനോക്കി വീട്ടിലെത്തിയ ബന്ധുവായ പതിനേഴുകാരൻ മാല മോഷ്ടിക്കുകയായിരുന്നു. തുടർന്ന് സുഹൃത്തായ ജിബിൻരാജിനെ വിളിച്ച് പത്താം തീയതി മുക്കോലയിലുള്ള ഒരു സ്വർണ പണയ സ്ഥാപനത്തിൽ 35,000 രൂപയ്ക്ക് മാല പണയം വെച്ചു. ഇതിൽ ജിബിൻരാജ് 25,000 രൂപയും പതിനേഴുകാരൻ 10,000 രൂപയും വീതിച്ചെടുത്തു. ഈ പണം ഇവർ ആഡംബര ജീവിതത്തിന് ഉപയോഗിക്കുകയായിരുന്നുവെന്ന് പൊലീസ് പറഞ്ഞു.

Previous Post Next Post