വിവാദ പരാമർശങ്ങൾക്ക് പിന്നാലെ വീണ്ടും ഫ്ലെക്സ് ബോർഡ്; 1977 മുതലുള്ള എംഎൽഎമാരുടെ പേര് പ്രദർശിപ്പിച്ച് ബി. ഗോപാലകൃഷ്ണന്റെ വോട്ടഭ്യർത്ഥന


ഗുരുവായൂർ നിയോജകമണ്ഡലത്തിൽ എൻഡിഎ സ്ഥാനാർത്ഥി ബി. ഗോപാലകൃഷ്ണൻ പുതിയ വിവാദ ഫ്ലെക്സ് ബോർഡുകൾ സ്ഥാപിച്ചു. 1977 മുതൽ മണ്ഡലത്തെ പ്രതിനിധീകരിച്ച എം.എൽ.എമാരുടെ പേരുകൾ ഉൾപ്പെടുത്തി, “ഇതൊക്കെ മാറണം, മാറ്റത്തിന് ബി. ഗോപാലകൃഷ്ണന് വോട്ട് ചെയ്യുക” എന്ന സന്ദേശമാണ് ബോർഡിലുള്ളത്.

നേരത്തെ, ഗുരുവായൂരിൽ മുസ്ലിം സ്ഥാനാർത്ഥികളെ മാത്രമേ മത്സരിപ്പിക്കാറുള്ളൂ എന്ന അദ്ദേഹത്തിന്റെ പരാമർശം വലിയ ചർച്ചയായിരുന്നു. ഈ വിഷയത്തിൽ ജില്ലാ കലക്ടറുടെ റിപ്പോർട്ടിന്റെ അടിസ്ഥാനത്തിൽ തിരഞ്ഞെടുപ്പ് കമ്മീഷൻ കേസെടുക്കാൻ നിർദ്ദേശിച്ചിരുന്നു. ഇതിനു പിന്നാലെയാണ്, തന്റെ നിലപാടിനെ ഊട്ടിയുറപ്പിക്കുന്ന തരത്തിലുള്ള പ്രചാരണവുമായി അദ്ദേഹം വീണ്ടും രംഗത്തെത്തിയിരിക്കുന്നത്. സംഭവത്തിൽ ഹൈക്കോടതി തിരഞ്ഞെടുപ്പ് കമ്മീഷനോട് വിശദീകരണം തേടിയിട്ടുണ്ട്.

أحدث أقدم