പ്രായപൂർത്തിയാകാത്ത ആൺകുട്ടിയെ പ്രകൃതിവിരുദ്ധ പീഡനത്തിന് ഇരയാക്കിയ കേസിൽ പ്രതിക്ക് 20 വർഷം വർഷം കഠിനതടവും 10000 രൂപ പിഴയും



പ്രായപൂർത്തിയാകാത്ത ആൺകുട്ടിയെ പ്രകൃതിവിരുദ്ധ പീഡനത്തിന് ഇരയാക്കിയ കേസിൽ പ്രതിയായ പെരുമ്പായിക്കാട് വില്ലേജ് പറാറത്ത് വീട്ടിൽ ജനാർദ്ദനൻ മകൻ 52വയസ്സുള്ള സുജി എന്നയാൾക്ക് 20 വർഷം തടവും 10,000 രൂപ പിഴയും  കോട്ടയം ഫാസ്റ്റ് ട്രാക്ക് സ്പെഷ്യൽ കോടതി (POCSO) ജഡ്ജ്  ശ്രീമതി. റോഷ്നി H ശിക്ഷ വിധിച്ചു. 

പോക്സോ  നിയമത്തിലെ വിവിധ വകുപ്പുകൾ പ്രകാരമാണ്   ശിക്ഷ വിധിച്ചത്.


 26.12.2021 തീയതിയാണ് കേസിന് ആസ്പദമായ സംഭവം നടന്നത്.  ഗാന്ധിനഗർ പോലീസ് സ്റ്റേഷൻ SHO ആയിരുന്ന ഷിജി . K ആണ് പ്രതിയെ അറസ്റ്റ് ചെയ്ത്, കോടതിയിൽ കുറ്റപത്രം സമർപ്പിച്ചത്

പ്രോസിക്യൂഷൻ ഭാഗത്തുനിന്നും 17 സാക്ഷികളെ വിസ്തരിക്കുകയും 36 പ്രമാണങ്ങൾ  ഹാജരാക്കുകയും ചെയ്ത കേസ്സിൽ  പ്രോസിക്യൂഷന് വേണ്ടി സ്പെഷ്യൽ പബ്ലിക് പ്രോസിക്യുട്ടർ  Adv. പോൾ കെ. എബ്രഹാം  ഹാജരായി.

أحدث أقدم