ഗാർഹിക സിലിണ്ടറുകളുടെ ഉത്പാദനം 30 ശതമാനം വര്‍ധിപ്പിച്ചതായി കേന്ദ്രം; പെട്രോള്‍ ഡീസല്‍ ക്ഷാമം ഇല്ലെന്നും അറിയിപ്പ്
അതേസമയം, എല്‍പിജി ക്ഷാമത്തില്‍ കേന്ദ്രത്തിനെതിരെ പ്രതിഷേധം ശക്തമാവുകയാണ്. ഗാർഹിക സിലിണ്ടറകളുടെ ഉത്പാദനം 30% മാക്കി ഉയർത്തി എന്നാണ് പെട്രോളിയം മന്ത്രാലയം വ്യക്തമാക്കുന്നത്.ഉത്പാദനത്തിലൂടെ കൂടുതല്‍ സിലിണ്ടറുകള്‍ വിതരണം ചെയ്യാനാകും. നിലവിലെ പ്രതിസന്ധിയില്‍ പ്രതിരോധത്തില്‍ ആയതോടെയാണ് കേന്ദ്ര നീക്കം. രാജ്യത്ത് പമ്പുകളില്‍ ഇന്ധനമില്ലെന്ന വാർത്ത പെട്രോളിയം മന്ത്രാലയം തള്ളി.