പൊലീസ് പറയുന്നത് അനുസരിച്ച് പുനീത് കുമാറിന്റെ അമ്മ കൽപന നിസാര കാര്യങ്ങൾക്ക് അടക്കം യുവതിയെ അപമാനിക്കുക പതിവായിരുന്നു. ചൊവ്വാഴ്ച ഭക്ഷണം ഉണ്ടാക്കുന്നതിനേ ചൊല്ലി ഇരുവർക്കുമിടയിൽ വാക്കു തർക്കമുണ്ടായി. 35കാരി ഭക്ഷണം ഉണ്ടാക്കേണ്ടന്ന് അമ്മായിയമ്മ നിലപാട് എടുത്തു. ഇതോടെ മുറിയിൽ കയറിയ സുഷമയെ പിന്നീട് തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തുകയായിരുന്നു.
യുവതിയെ മരിച്ച നിലയിൽ കണ്ടെത്തിയതിന് പിന്നാലെ ഗുരുതര ആരോപണമാണ് സുഷമയുടെ വീട്ടുകാർ ഉന്നയിച്ചിട്ടുളളത്. നിസാര കാര്യങ്ങൾക്ക് കൽപന യുവതിയെ മാനസികമായി പീഡിപ്പിക്കുന്നത് പതിവായിരുന്നുവെന്നാണ് വീട്ടുകാർ ആരോപിക്കുന്നത്. മകന് ലഭിച്ച സ്ത്രീധനം കുറഞ്ഞ് പോയെന്ന പരാതിയിലാണ് ഇരുവർക്കുമിടയിൽ തർക്കം സ്ഥിരമായിരുന്നത്.
സ്ത്രീധന പീഡനം മകൾ അനുഭവിച്ചതായി യുവതിയുടെ കുടുംബവും ആരോപിച്ചു. ഒളിവിൽ പോയ കൽപനയ്ക്കായി പൊലീസ് തെരച്ചിൽ ഊർജ്ജിതമാക്കി യിട്ടുണ്ട്. സംഭവത്തിൽ കൂടുതൽ അന്വേഷണം നടക്കുകയാണ്.