ലഹരിയില്‍ പള്ളി സെമിത്തേരിയില്‍ അതിക്രമിച്ചു കയറി റീല്‍സ് ചിത്രീകരിച്ച 3 പേര്‍ അറസ്റ്റില്‍.




പള്ളി സെമിത്തേരിയില്‍ അതിക്രമിച്ചുകയറി വീഡിയോ ചിത്രീകരിച്ച മൂന്ന് യുവാക്കള്‍ അറസ്റ്റില്‍. പൂന്തോപ്പ് സ്വദേശികളായ സച്ചിൻ, സഞ്ജയ്, അൻസില്‍ എന്നിവരാണ് അറസ്റ്റിലായത്.

ആലപ്പുഴ പൂന്തോപ്പ് സെന്റ് ഫ്രാൻസിസ് അസീസി പള്ളി സെമിത്തേരിയിലാണ് സംഭവം നടന്നത്.

കഴിഞ്ഞ 20-ന് പുലർച്ചെ രണ്ടരയോടെയായിരുന്നു സംഭവം. ഒരാളെ കൂടി അറസ്റ്റ് ചെയ്യാനുണ്ടെന്ന് പൊലീസ് പറഞ്ഞു. ഇയാള്‍ക്കായി അന്വേഷണം ആരംഭിച്ചിട്ടുണ്ട്. ലഹരി ഉപയോഗിച്ചതിന് ശേഷമാണ് യുവാക്കള്‍ സെമിത്തേരിയില്‍ അതിക്രമിച്ചുകയറിയത്. തുടർന്ന് വീഡിയോ ചിത്രീകരിക്കുകയായിരുന്നു. സെമിത്തേരിയുടെ മതില്‍ ചാടി അകത്തുകടന്ന യുവാക്കള്‍ ശവക്കല്ലറകളുടെ മുകളിലിരുന്ന് ലഹരിവസ്തുക്കള്‍ ഉപയോഗിച്ചു.

കറുത്ത വസ്ത്രം ധരിച്ച്‌ കുരിശ് തലകീഴായി പിടിച്ചാണ് റീല്‍സ് ചിത്രീകരിച്ചത്. സംഭവത്തിന്റെ സിസിടിവി ദൃശ്യങ്ങളും യുവാക്കള്‍ സമൂഹമാധ്യമങ്ങളില്‍ പങ്കുവെച്ച റീല്‍സും പുറത്തുവന്നു. സിസിടിവിയില്‍ നിന്ന് യുവാക്കളെ തിരിച്ചറിഞ്ഞു.

Previous Post Next Post