നെടുമ്പാശേരി വിമാനത്താവളത്തിൽ നിന്ന് മടങ്ങവേ അപകടം, കാർ തലകീഴായി മറിഞ്ഞു; പിഞ്ച് കുഞ്ഞ് ഉൾപ്പെടെ 4 നാല് പേർക്ക്..


നെടുമ്പാശേരി വിമാനത്താവളത്തിൽ നിന്ന് ചങ്ങനാശേരിയിലേക്ക് പോകുകയായിരുന്ന കാർ നിയന്ത്രണം വിട്ട് റോഡിന്റെ മീഡിയനിൽ ഇടിച്ച് തലകീഴായി മറിഞ്ഞു. മുവാറ്റുപുഴ വെള്ളൂർക്കുന്നം സിഗ്നൽ ജംഗ്ഷനിൽ ഇന്നലെ പുലർച്ചെ ഉണ്ടായ അപകടത്തിൽ പിഞ്ച് കുഞ്ഞ് ഉൾപ്പെടെ നാല് പേർക്ക് പരുക്കേറ്റു.

ജംഗ്ഷനിലെത്തിയപ്പോൾ കാർ നിയന്ത്രണം നഷ്ടപ്പെട്ട് മീഡിയനിൽ ഇടിച്ച് കയറി തുടർന്ന് മറിഞ്ഞതായാണ് വിവരം.
വാഹനം പൂർണമായും മറിഞ്ഞിരുന്നുവെങ്കിലും കാറിലെ എല്ലാ യാത്രക്കാരും നിസ്സാര പരുക്കുകളോടെ രക്ഷപ്പെട്ടു. പരിക്കേറ്റവരെ മൂവാറ്റുപുഴ നിർമല ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ആരുടെയും പരുക്ക് ഗുരുതരമല്ല
.

Previous Post Next Post