
തിരുവനന്തപുരം: സംസ്ഥാനത്ത് മന്ത്രിയുടെ ഭാര്യ അതിക്രമത്തെ കുറിച്ച് പരാതിപ്പെട്ടിട്ടും ഒരു സഹായവും ലഭിച്ചില്ലെന്ന് മന്ത്രി ഗണേഷ് കുമാറിനെതിരായ വെളിപ്പെടുത്തൽ ചൂണ്ടിക്കാട്ടി ബിജെപി നേതാവ് വി മുരളീധരൻ. കേരളത്തിലെ സ്ത്രീ സുരക്ഷയുടെ ഗതിയാണിത് വ്യക്തമാക്കുന്നത്. മുഖ്യമന്ത്രി മറുപടി പറയണം. ധാർമികത എംഎൽഎമാർക്ക് മാത്രമല്ല ബാധകം, മന്ത്രിക്കും ബാധകമാണെന്ന് വി മുരളീധരൻ പറഞ്ഞു. ഗണേഷ് കുമാർ എംഎൽഎ, മന്ത്രി സ്ഥാനങ്ങൾ രാജി വയ്ക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.
മന്ത്രി ഗണേഷ്കുമാറിനെതിരെ തുറന്നടിച്ച് ഭാര്യ ബിന്ദു മേനോൻ രംഗത്തെത്തിയതോടെയാണ് വിവാദം തുടങ്ങിയത്. മന്ത്രിയെ വാളകത്തെ വീട്ടിൽ കണ്ടത് വളരെ മോശം സാഹചര്യത്തിലാണെന്നും ശ്രീലേഖയുടെ നിർദേശ പ്രകാരമാണ് പൊലീസ് സഹായം തേടിയതെന്നും ബിന്ദു മേനോൻ പറഞ്ഞു. മാധ്യമങ്ങളുടെ മുന്നിൽ തനിക്ക് എതിരെ ഗണേഷ്കുമാർ പറഞ്ഞതു കൊണ്ട് എല്ലാം തുറന്ന് പറയുകയാണെന്നും അവർ വ്യക്തമാക്കി