സീല്‍ ചെയ്ത ബിയര്‍ ബോട്ടിലില്‍ ജീവനുള്ള മീന്‍..!



ഹൈദരാബാദ്: കൊടുംചൂടില്‍ നിന്ന് ‘ആശ്വാസം’ കിട്ടാനായി ബിയര്‍ വാങ്ങിയ മധ്യവയസ്‌കന് അതില്‍ നിന്നും കിട്ടിയത് ജീവനുള്ള മീനിനെ. ഹൈദരാബാദിലെ നാചരം പൊലീസ് സ്റ്റേഷന്‍ പരിധിയില്‍ വരുന്ന മല്ലപൂര്‍ പ്രദേശത്താണ് സംഭവം നടന്നത്.

മല്ലപൂരിലെ മദ്യവില്‍പ്പനശാലയായ ജെയ്പീ വൈന്‍ ഷോപ്പില്‍ നിന്നാണ് ഒരു ഉപഭോക്താവ് കിംഗ്ഫിഷര്‍ ലൈറ്റ് ബിയര്‍ കുപ്പി വാങ്ങിയത്. കുപ്പി തുറക്കുന്നതിന് മുന്നേ തന്നെ അതിനുള്ളില്‍ എന്തോ ഉള്ളതായി അയാള്‍ ശ്രദ്ധിച്ചു. പിന്നീടാണ് അത് മീനാണെന്നും അതിന് ജീവനുണ്ടെന്നും വ്യക്തമായത്.

Previous Post Next Post