ദുബായിൽ ഫ്ലാറ്റിലെ ബാൽക്കണിയിൽനിന്ന് വീണു; മൂന്നുവയസ്സുകാരി മലയാളി പെൺകുട്ടിക്ക് ദാരുണാന്ത്യം...



ഇരിങ്ങാലക്കുട : ദുബായിൽ
ഫ്ലാറ്റിലെ ബാൽക്കണിയിൽ കളിച്ചുകൊണ്ടിരിക്കെ വീണ് മൂന്നുവയസ്സുകാരിക്ക് ദാരുണാന്ത്യം. ആസാദ് റോഡ് സ്വദേശി മഞ്ഞളി ഡിബിന്റെയും ജെയിനിന്റെയും മൂന്നാമത്തെ മകൾ ഹന്ന റോസാണ് മരിച്ചത്. 5-ാം നിലയിലാണ് കുടുംബവും താമസിക്കുന്നത്.

ഫ്ലാറ്റിലെ സിറ്റൗട്ടിനോട് ചേർന്നുള്ള ബാൽക്കണിയിൽ കളിക്കുന്നതിനിടയിൽ തറയിലെ ചില്ല് പൊട്ടി താഴേക്ക് വീണതാണെന്ന് ബന്ധുക്കൾ പറഞ്ഞു. സംസ്കാരം ഇന്ന് 4ന് സെന്റ് തോമസ് കത്തീഡ്രലിൽ. സഹോദരങ്ങൾ: ഗ്രേസ് തെരേസ, ആൽഫ്രഡ് ജോൺ.
Previous Post Next Post