കൊച്ചി : സീറ്റ് ഇല്ലാത്തത് വിഷമിപ്പിച്ചുവെന്ന് നേതൃത്വത്തിനെതിരെ എൽദോസ് കുന്നപ്പിള്ളി. സീറ്റ് ഇല്ലെങ്കിൽ ഒരു മാസം മുൻപ് എങ്കിലും പറയാമായിരുന്നുവെന്ന് എൽദോസ് അഭിപ്രായപ്പെട്ടു. മത്സരിക്കാൻ എല്ലാ ഒരുക്കങ്ങളും പൂർത്തിയാക്കിയ ശേഷമാണ് പിന്മാറാൻ പറഞ്ഞത്.
ജനങ്ങളെ കണ്ട സമയത്ത് നേതാക്കളെ കണ്ടാൽ മതിയായിരുന്നുവെന്നും എങ്കിൽ തനിക്ക് ഈ അവസ്ഥ വരില്ലായിരുന്നുവെന്നും എൽദോസ് കുന്നപ്പിള്ളി പറഞ്ഞു. എല്ലാം ദൈവത്തിൻ്റെ നിയോഗമാണെന്ന് ചൂണ്ടിക്കാട്ടിയ പ്രവർത്തന ശൈലിയിൽ മാറ്റം വരുത്തുമെന്നും എൽദോസ് വ്യക്തമാക്കി.