കോട്ടയം റയിൽവേ സ്റ്റേഷൻ ടെർമിനൽ സ്റ്റേഷൻ ആക്കണം: ഫ്രാൻസിസ് ജോർജ് എം.പി


കോട്ടയം :-എല്ലാ അടിസ്ഥാന സൗകര്യങ്ങളും ഒരുക്കിയിട്ടുള്ളതും ആറ് പ്ലാറ്റ് ഫോമുകൾ ഉള്ളതുമായ കോട്ടയം റയിൽവേ സ്റ്റേഷൻ ടെർമിനൽ സ്റ്റേഷൻ ആക്കണമെന്ന് ഫ്രാൻസിസ് ജോർജ് എം.പി ലോക്സഭയിൽ ആവശ്യപ്പെട്ടു.

റയിൽവേ ബജറ്റുമായി ബന്ധപ്പെട്ട ചർച്ചയിൽ പങ്കെടുത്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.

കോട്ടയത്തേക്ക് പുതിയ ട്രെയിനുകൾ ആരംഭിക്കണമെന്നും, ഇപ്പോൾ എറണാകുളം വരെ സർവ്വീസ് നടത്തുന്ന ട്രയിനുകൾ കോട്ടയത്തേക്ക് നീട്ടണമെന്നും ഫ്രാൻസിസ് ജോർജ് എം.പി. ആവശ്യപ്പെട്ടു.

എറണാകുളം ബാഗ്ലൂരു ഇൻ്റർസിറ്റി,കാരക്കൽ എറണാകുളം, ലോകമാന്യ തിലക് എറണാകുളം,മദ്ഗാവ് എറണാകുളം,പൂണൈ എറണാകുളം, കണ്ണൂർ എറണാകുളം എന്നീ എക്സ്പ്രസ് ട്രയിനുകളും ഗുരുവായുർ എറണാകുളം പാസഞ്ചർ എന്നിവ കോട്ടയം വരെ നീട്ടണമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
പുതുതായി ആരംഭിച്ച കൊല്ലം എറണാകുളം മെമ്മു ട്രയിൻ ഇപ്പോൾ ശനി, ഞായർ ദിവസങ്ങളിൽ സർവ്വീസില്ല. ഇത് ആഴ്ചയിൻ എല്ലാ ദിവസവും ആക്കണം. ഈ ട്രയിന് കാഞ്ഞിരമറ്റം, ചിങ്ങവനം സ്റ്റേഷനുകളിൽ സ്റ്റോപ്പ് അനുവദിക്കണം.

എറണാകുളം കായംകുളം മെമ്മു പാസഞ്ചർ ട്രയിന് കുറുപ്പന്തറ, വൈക്കം റോഡ്, മുളന്തുരുത്തി സ്റ്റേഷനുകളിലും, വേണാട് എക്സ്പ്രസിന് വൈക്കം റോഡ് സ്റ്റേഷനിലും,
വഞ്ചിനാട്,മലബാർ എക്സ്പ്രസ് ട്രയിനുകൾക്ക് ഏറ്റുമാനൂരിൽ സ്റ്റോപ്പ് അനുവദിക്കണമെന്നും ഫ്രാൻസിസ് ജോർജ് ആവശ്യപ്പെട്ടു.

കോട്ടയം ലോക്സഭാ മണ്ഡലത്തിൽ ഉൾപ്പെട്ട വിവിധ സ്റ്റേഷനുകളിൽ നടപ്പാക്കേണ്ട വിവിധ വികസന ആവശ്യങ്ങൾ ലോക്സഭയിൽ ഫ്രാൻസിസ് ജോർജ് എം.പി. ഉന്നയിച്ചു.
Previous Post Next Post