
തിരുവനന്തപുരത്ത് അനധികൃത പിരിവ് നടത്തിയ രണ്ട് പേർ കസ്റ്റഡിയിൽ. ആറ്റുകാൽ പൊങ്കാലയിടാൻ എത്തിയ ഭക്തരിൽ നിന്നാണ് പിരിവ് നടത്തിയത്. ഇന്ന് രാവിലെ മുതൽ ഭക്തരിൽ നിന്ന് എസ് എം വി ഗവൺമെന്റ് സ്കൂൾ പിടിഎ അംഗങ്ങൾ പിരിവ് നടത്തുകയായിരുന്നു. സ്കൂൾ പിടിഎ പ്രസിഡന്റ് കർണൻ ഉൾപ്പടെ രണ്ട് പേരാണ് പിടിയിലായത്. ഇവരെ പൊലീസ് ചോദ്യം ചെയ്യുകയാണ്. കാർ പാർക്കിങ്ങിന്റെ പേരിലാണ് അനധികൃത പിരിവ് നടത്തിയത്. രാവിലെ മുതൽ പൊങ്കാലയിടാൻ വാഹനത്തിൽ വരുന്ന ഭക്ത ജനങ്ങളിൽ നിന്നാണ് പണം പിരിച്ചിരുന്നത്. ഒരു കാർ പാർക്ക് ചെയ്യുന്നതിനായി ഇവർ 400 രൂപ വാങ്ങി. തമ്പാനൂർ പൊലീസ് ആണ് ഇവരെ കസ്റ്റഡിയിൽ എടുത്തത്. പൊങ്കാലയോടനുബന്ധിച്ച് പല സ്വകാര്യ സ്ഥാപനങ്ങളും പിരിവ് നടത്തുന്നതായി പരാതി ഉയർന്നിട്ടുണ്ട്. സംഭവത്തിൽ പൊലീസ് വിശദമായ അന്വേഷണം നടക്കുകയാണ്.