കോട്ടയം: സുഹൃത്തുകള്‍ക്കൊപ്പം പാലാ ചെമ്പ്ലാവില്‍ മീനച്ചിലാറ്റില്‍ കുളിക്കാനിറങ്ങിയ യുവാവ് മുങ്ങി മരിച്ചു. കട്ടപ്പന സ്വദേശി ക്രിസ്റ്റോ (22) ആണ് മരിച്ചത്സുഹൃത്തുകള്‍ക്കൊപ്പം കുളിക്കാനിറങ്ങിയപ്പോഴാണ് ക്രിസ്റ്റോ അപകടത്തില്‍പ്പെട്ടത്.കട്ടപ്പനയില്‍ നിന്നുമെത്തിയ ക്രിസ്റ്റോയും സംഘവും പാദുവയിലുള്ള സുഹൃത്തുക്കള്‍ക്കെപ്പമാണ് കടവിലെത്തി കുളിക്കാനിറങ്ങിയത്.
ചെമ്പ്ലാവ് ആറാട്ടുകടവിനു സമീപമാണ് അഞ്ചംഗ സംഘം കളിക്കാനിറങ്ങിയത്. കുളിക്കുന്നതിനിടയില്‍ വെള്ളത്തില്‍ മുങ്ങി കാണാതായ യുവാവിനെ പോലീസും ഫയർഫോഴ്സും നാട്ടുകാരും ചേർന്ന് നടത്തിയ തെരച്ചിലിലാണ് മൃതദേഹം കണ്ടെത്തിയത്. മൃതദേഹം കിടങ്ങൂർ എല്‍എല്‍എം ആശുപത്രിയിലേയ്ക്ക് മാറ്റി.