റോഡില്ലെങ്കിൽ വോട്ടില്ല’; ചടയമംഗലത്ത് ചിഞ്ചുറാണിക്ക് മുന്നിൽ നാട്ടുകാരുടെ പ്രതിഷേധം


കൊല്ലം ചടയമംഗലത്തെ എൽഡിഎഫ് സ്ഥാനാർത്ഥി ജെ ചിഞ്ചുറാണിക്ക് മുന്നിൽ പ്രതിഷേധിച്ച് നാട്ടുകാർ. നിലമേൽ തങ്കക്കല്ലിൽ പൊളിഞ്ഞ റോഡിൻ്റെ പണി വൈകുന്നതിനെതിരെ ആയിരുന്നു നാട്ടുകാരുടെ പ്രതിഷേധം. റോഡില്ലെങ്കിൽ വോട്ടില്ലെന്ന് ചിലർ മുദ്രാവാക്യം വിളിച്ചു. സമരക്കാരുടെ അവശ്യ പ്രകാരമാണ് ചിഞ്ചുറാണി പ്രദേശത്ത് എത്തിയതെന്ന് എൽഡിഎഫ് നേതാക്കൾ അറിയിച്ചു. സംസാരിക്കുന്നതിനിടെ ചിലർ പ്രതിഷേധിച്ചു. കരാറുകാരൻ്റെ അനാസ്ഥയാണ് റോഡിൻ്റെ പണി വൈകാൻ കാരണമെന്നും എൽഡിഎഫ് നേതാക്കൾ പ്രതികരിച്ചു. പൊലീസ് എത്തിയാണ് പ്രതിഷേധക്കാരെ അനുനയിപ്പിച്ച് മാറ്റിയത്.

Previous Post Next Post