ഒരു വീട്ടമ്മയായി ഇരിക്കുകയാണെങ്കിൽ ആരും വിമർശനങ്ങൾ ഉന്നയിക്കില്ലെന്നും വലിയ ഉത്തരവാദിത്വമാണ് കാലങ്ങളായി ചെയ്തു കൊണ്ടിരിക്കുന്നതെന്നും പ്രതിഭ പറഞ്ഞു. സ്വാഭാവികമായി ഇത് കരുത്ത് നൽകും. വിമർശനങ്ങൾ ചെറിയ സമയത്തേക്ക് വിഷമിപ്പിച്ചേക്കാം. അസത്യങ്ങൾ അധികകാലം പ്രചരിപ്പിക്കാൻ ആവില്ല. പൊതുപണം ഒരിക്കലും ദുർവിനിയോഗം ചെയ്തിട്ടില്ല. വ്യാജപ്രചരണങ്ങൾ ആർക്കും നടത്താമെന്നും പ്രതിഭ പറഞ്ഞു.
ജി സുധാകരൻ പാർട്ടി വിട്ടത് ആലപ്പുഴയിൽ തെരഞ്ഞെടുപ്പിനെ ബാധിക്കില്ല. പാർട്ടി ജില്ലാ സെക്രട്ടറി അതിന് മറുപടി പറഞ്ഞിട്ടുണ്ട്. സുധാകരൻ പാർട്ടി വിടാൻ പാടില്ലായിരുന്നു. ആരും പാർട്ടി വിടുന്നതിനോട് ഞാനിഷ്ടപ്പെടാറില്ല. ഒരാളുടെ മാത്രം വിജയമല്ല, കൂട്ടമായ ആളുകളുടെ വിജയമാണെന്നും പ്രതിഭ പറയുന്നു.