അനാവശ്യ പരിഭ്രാന്തി മൂലമാണ് പമ്പുകളില്‍ തിരക്കുണ്ടാകുന്നത്. കരിഞ്ചന്തയില്‍ എല്‍പിജി വില്‍പ്പനയ്ക്കെതിരെ ശക്തമായ നടപടിയെടുത്തിട്ടുണ്ട്. എന്നാല്‍ യൂറിയ ഉല്‍പ്പാദനത്തെ പശ്ചിമേഷ്യൻ സംഘർഷം ബാധിച്ചുവെന്ന് കെമിക്കല്‍സ് ആൻഡ് ഫെർട്ടിലൈസേഴ്‌സ് മന്ത്രാലയം അറിയിച്ചു. അതിനിടെ പശ്ചിമേഷ്യന്‍ സംഘർഷത്തിനിടെ എട്ട് ഇന്ത്യക്കാർ മരിച്ചെന്നും ഒരാളെ കാണാതായി എന്നും വിദേശകാര്യമന്ത്രാലയം അറിയിച്ചു.പശ്ചിമേഷ്യൻ സംഘർഷം നിരീക്ഷിച്ച് അവശ്യ നടപടികള്‍ സ്വീകരിക്കുന്നത് തുടർന്ന് ഇന്ത്യ. മണ്ണെണ്ണ സൂക്ഷിക്കുന്നതിനും വിതരണം ചെയ്യുന്നതിനുമുള്ള നിയമങ്ങളില്‍ കേന്ദ്രസർക്കാർ ഇളവ് വരുത്തി. ഇതോടെ മണ്ണെണ്ണ രഹിതമായി മാറിയ 21 സംസ്ഥാന – കേന്ദ്രഭരണ പ്രദേശങ്ങളില്‍ മണ്ണെണ്ണ വിതരണം ചെയ്യും. അതേസമയം ഹോർമുസ് കടലിടുക്ക് കടന്ന BW TYR നാളെ മുംബൈ തീരത്തും, BW ELM മറ്റന്നാള്‍ മാംഗ്ലൂർ തീരത്തും എത്തും.