ഇ-കാണിക്കയുമായ് പാമ്പാടി സർവ്വീസ് സഹകരണ ബാങ്ക്



​പാമ്പാടി : - സഹകരണ മേഖലയിലെ പുരോഗമനപരമായ ചുവടുവെപ്പുമായി പാമ്പാടി സർവീസ് സഹകരണ ബാങ്ക്. ബാങ്ക് പരിധിയിലെ പ്രധാന ആരാധനാലയങ്ങളിൽ നടപ്പിലാക്കുന്ന ആധുനിക 'ഇ-കാണിക്ക' സംവിധാനത്തിന്റെ ഉദ്ഘാടനം ശനിയാഴ്ച നടന്നു. ബാങ്ക് പ്രസിഡന്റ് വി എം പ്രദീപിന്റെ അധ്യക്ഷതയിൽ ചേർന്ന ചടങ്ങിലാണ് പദ്ധതികൾക്ക് തുടക്കമായത്. ബാങ്കിന്റെ ആധുനിക വൽക്കരണ പ്രവർത്തനങ്ങളുടെ ഭാഗമായി എസ്ബിഐ പാമ്പാടി ടൗൺ ശാഖയുമായി സഹകരിച്ചാണ് പദ്ധതി നടപ്പിലാക്കുന്നത്.ഭക്തജനങ്ങൾക്കും ക്ഷേത്രം അധികൃതർക്കും ഒരുപോലെ ഉപകാരപ്രധമാണ് മോഷണം തടയുന്നതിനും പദ്ധതി സഹായകരമാണ്.ഗൂഗിൾ പേ ഫോൺ പേ സംവിധാനത്തിലൂടെയാണ് പണം ട്രാൻസ്ഫർ ചെയ്യുന്നത്.
​സംസ്ഥാന സഹകരണ യൂണിയൻ ഡയറക്ടർ കെ എം രാധാകൃഷ്ണൻ പദ്ധതിയുടെ ഔദ്യോഗിക ഉദ്ഘാടനം നിർവഹിച്ചു.  എം ജി യൂണിവേഴ്സിറ്റി സിൻഡിക്കേറ്റ് അംഗം അഡ്വ. റെജി സക്കറിയ  മുഖ്യപ്രഭാഷണം നടത്തി.
​പാമ്പാടി ശിവദർശന ദേവസ്വം മഹാദേവ ക്ഷേത്രത്തിലും,  പാമ്പാടി ശ്രീകൃഷ്ണസ്വാമി ക്ഷേത്രത്തിലുമായി നടന്ന ചടങ്ങുകളിൽ നിരവധി പ്രമുഖർ പങ്കെടുത്തു. ജില്ലാ സഹകരണ ആശുപത്രി ഡയറക്ടർ ഇ എസ് സാബു, സർക്കിൾ സഹകരണ യൂണിയൻ മുൻ ചെയർമാൻ സി എം മാത്യു, എസ്ബിഐ ടൗൺ ബ്രാഞ്ച് അസി. മാനേജർ കുര്യൻ , ശിവദർശന ദേവസ്വം പ്രസിഡന്റ് ഇ എസ്  തുളസിദാസ്, ശ്രീകൃഷ്ണസ്വാമി ക്ഷേത്രം പ്രസിഡന്റ് വി ജി ബിനു, സെക്രട്ടറി എൻ  സജീവ്, എസ്എൻഡിപി യോഗം പ്രസിഡന്റ് കെ എൻ ഷാജിമോൻ സെക്രട്ടറി കെ എൻ രാജൻ വാർഡ് മെംബർ നോബി 
വൈസ് പ്രസിഡണ്ട് ജോജോ സാമുവൽ ഭരണസമിതി അംഗങ്ങളായ, തോമസ് കെ വി, പി എം. വർഗീസ് കെ എസ് ജയൻ, കെ കെ തങ്കപ്പൻ, അനൂപ് കെ എസ്, , കണ്ണൻ കെ  ദാമു, എന്നിവർ സംസാരിച്ചു.
Previous Post Next Post