7.87 ഗ്രാം എംഡിഎംഎയും അഞ്ച് ഗ്രാം കഞ്ചാവുമാണ് ഇവരുടെ കയ്യില്‍ നിന്ന് പിടികൂടിയതെന്ന് എക്‌സൈസ് സംഘം അറിയിച്ചു. ഫുഡി ഷെഫ് എന്ന സാമൂഹ്യ മാധ്യമ അക്കൗണ്ടിലൂടെ നിരവധി ഫുഡ് വ്‌ളോഗുകള്‍ ചെയ്തിരുന്ന വ്യക്തിയാണ് മുഹമ്മദ് ആദില്‍. കഴിഞ്ഞ ദിവസങ്ങളില്‍ കൊച്ചിയിലും പരിസരങ്ങളിലും എക്‌സൈസ് സംഘം പരിശോധന കര്‍ശനമാക്കിയിരുന്നു. ഇതിന്റെ ഭാഗമായി തുടരുന്ന പരിശോധനയിലാണ് ഇരുവരുടെയും ചിറ്റൂരിലെ വീട്ടില്‍ നിന്നും പിടികൂടിയത്.