പാമ്പാടി കാളച്ചന്തയിലെ ശരവണ ഭവൻ ഹോട്ടൽ ആരോഗ്യ വകുപ്പ് പൂട്ടിച്ചു കണ്ടെത്തിയത് നിരവധി നിയമ ലംഘനങ്ങൾ



✒️ ജോവാൻ മധുമല 
പാമ്പാടി : ശരവണ ഭവൻ ഹോട്ടൽ ആരോഗ്യ വകുപ്പ് പൂട്ടിച്ചു ഇന്നലെ ആരോഗ്യ വകുപ്പ് ഉദ്യോഗസ്ഥർ കണ്ടെത്തിയത് വൻ വീഴ്ച്ചകളാണ് 

ഹോട്ടലിന് പുറകിൽ സ്ഥാപിച്ച C .C ക്യാമറ ദൃശ്യങ്ങൾ ആരോഗ്യ വകുപ്പിലെ ഉന്നത ഉദ്യോഗസ്ഥൻ ആവശ്യപ്പെട്ടപ്പോൾ മുടന്തൻ ന്യായങ്ങൾ പറഞ്ഞ് ഹോട്ടൽ ഉടമ നൽകാതെ ഇരുന്നു തുടർന്ന് പാമ്പാടി പോലീസ് സ്ഥലത്ത് എത്തിയിരുന്നു 
നിലവിൽ 4 ൽ പരം തവണ പഞ്ചായത്ത് അധികൃതർ നോട്ടീസ് നൽകിയ സ്ഥാപനമാണ് ഇത്   വീണ്ടും വീണ്ടും നിയമലംഘനം നടത്തുന്നത് നാട്ടുകാരോട് ഉള്ള വെല്ലുവിളിയാണെന്ന് വ്യക്തം




പാമ്പാടിയുടെ ജീവനാഡി ആയ കാളച്ചന്തത്തോട് ഈ സ്ഥാപനം നിരവധി തവണ മലിനമാക്കിയിട്ടുണ്ട് 
ഇത് ചൂണ്ടിക്കാട്ടി ഇന്ന് കളക്ടർക്കും പരാതി പോയിട്ടുണ്ട് പാമ്പാടിക്കാരൻ ന്യൂസ് ഇതിൻ്റെ വാർത്ത പുറത്തും വിട്ടിരുന്നു ഇതിനെ തുടർന്ന് ന്യൂസിനെതിരെ ചില ഞാഞ്ഞൂലുകൾ ഭീഷണിയും മുഴക്കിയിരുന്നു ?

നിലവിൽ സ്ഥാപനം ആരോഗ്യ വകുപ്പ് പൂട്ടിച്ചു 
ഇത് പുറത്ത് അറിയാതെ ഇരിക്കാൻ LPG ഷോട്ടേജ് എന്ന ഉഡായിപ്പ് നോട്ടീസ് ഹോട്ടൽ ഉടമ ഷട്ടറിൽ ഒട്ടിച്ചിട്ടുണ്ട് 
ഇലക്ഷൻ കഴിഞ്ഞ ഉടൻ തന്നെ ഇത്തരത്തിൽ ലംഘനം കാട്ടുന്ന എല്ലാ സ്ഥാപനങ്ങൾക്കും എതിരെ ശക്തമായ നടപടി പഞ്ചായത്ത് എടുക്കുമെന്ന് പ്രസിഡൻ്റ് അഡ്വ: സിജു K ഐസക്ക് മാധ്യമങ്ങളോട് പറഞ്ഞു 
കഴിഞ്ഞ ദിവസം ,ഹോട്ടൽ സംഘം ,നീരാളി ,ശരവണ ഭവൻ എന്നിവർക്ക് നോട്ടീസ് നൽകിയിരുന്നു

ഇത്രയും തവണ ഫൈൻ നൽകിയിട്ടും ശരവണ ഭവൻ വീണ്ടും നിയമലംഘനം തുടരുന്നതിനാൽ ലൈസൻസ് റദ്ദാക്കൽ ഉൾപ്പെടെയുളള നടപടിയിലേയ്ക്ക്  പഞ്ചായത്ത് കടക്കാൻ സാധ്യത ഉണ്ട്
أحدث أقدم