ബാലതാരമായി തിളങ്ങിയ ഹരിമുരളിയെ മരിച്ച നിലയിൽ കണ്ടെത്തി…



        

കൊച്ചി: മലയാള സിനിമയിൽ ബാലതാരമായി പ്രേക്ഷകമനം കവർന്ന ഹരിമുരളിയെ (30) മരിച്ച നിലയിൽ കണ്ടെത്തി. പയ്യന്നൂരിലെ സ്വവസതിയിലാണ് അദ്ദേഹത്തെ മരിച്ച നിലയിൽ കണ്ടെത്തിയത്. മരണകാരണം വ്യക്തമല്ല. നിലവിൽ മൃതദേഹം പയ്യന്നൂർ ബേബി മെമ്മോറിയൽ ആശുപത്രി മോർച്ചറിയിൽ സൂക്ഷിച്ചിരിക്കുകയാണ്.

ബാലതാരമായി അമ്പതോളം സിനിമകളിൽ അഭിനയിച്ച ഹരിമുരളി, ലാലോലം എന്ന ചിത്രത്തിലൂടെയാണ് അഭിനയരംഗത്തേക്ക് എത്തിയത്. തുടർന്ന് ദിലീപ് ചിത്രം ‘രസികൻ’, മമ്മൂട്ടി ചിത്രങ്ങളായ ‘അണ്ണൻ തമ്പി’, ‘മാടമ്പി‘ തുടങ്ങി നിരവധി ശ്രദ്ധേയമായ സിനിമകളിൽ വേഷമിട്ടു.

അഭിനയത്തിന് പുറമെ സാങ്കേതിക മേഖലയിലും ഹരിമുരളി സജീവമായിരുന്നു. സിനിമകളിലും പരസ്യങ്ങളിലും വിഎഫ്എക്‌സ് (VFX) ആർട്ടിസ്റ്റായി ജോലി ചെയ്തുവരികയായിരുന്നു അദ്ദേഹം. പയ്യന്നൂർ സ്വദേശിയായ ഹരിമുരളിയുടെ അപ്രതീക്ഷിത വിയോഗം സുഹൃത്തുക്കളെയും സിനിമാ പ്രവർത്തകരെയും ഒരേപോലെ ഞെട്ടിച്ചിരിക്കുകയാണ്

Previous Post Next Post