കാരിത്താസ് ആശുപത്രിയിൽ നഴ്സുമാരുടെ സമരം:മാനേജ്മെന്റ് സമരക്കാരുമായി ചർച്ച നടത്തണം -എ.ഐ.വൈ.എഫ്


കോട്ടയം: കാരിത്താസ് ആശുപത്രിയിൽ നഴ്സുമാരുടെ സമരം പരിഹരിക്കുന്നതിനായി മാനേജ്‌മന്റ് അടിയന്തിരമായി സമരക്കാരുമായി ചർച്ച നടത്തണമെന്ന് എ.ഐ.വൈ.എഫ് ജില്ലാ കമ്മിറ്റി. 
രോഗികളെ മറ്റിടത്തേക്ക് മാറ്റേണ്ട പ്രതിസന്ധി ഉണ്ടായിട്ടും സമരത്തിന് പരിഹാരം കാണാത്തത് അത്യന്തം പ്രതിഷേധാർഹമാണ്. എഴുന്നൂറിലധികം നഴ്സുമാരാണ് യു.എൻ.എയുടെ നേതൃത്വത്തിൽ കാരിത്താസിൽ സമരം ചെയ്ത് വരുന്നത്. വർഷങ്ങളായി ജോലി ചെയ്യുന്നവർക്ക് പോലും ഒരു വിധത്തിലുമുള്ള മാനുഷിക പരിഗണനയും കിട്ടുന്നില്ല എന്നുള്ളത് വസ്തുതയാണ്. യാഥാർഥ്യബോധത്തോടെ ഭൂരിപക്ഷം മാനേജ്‌മെന്റുകളും അനുഭാവപൂർവ്വം ഈ വിഷയത്തെ കാണുമ്പോൾ കാരിത്താസ് മാനേജ്‌മന്റ് കടുംപിടിത്തം അവസാനിപ്പിച്ചു സമരം അവസാനിപ്പിക്കുന്നതിനുള്ള നടപടി ക്രമങ്ങളിലേക്ക് പോകണം. നഴ്സുമാരുടെ സമരത്തിന് എല്ലാവിധ ഐക്യദാർഢ്യവും നൽകുമെന്ന് എ.ഐ.വൈ.എഫ് ജില്ലാ പ്രസിഡന്റ് കെ. രഞ്ജിത്, സെക്രട്ടറി ഷമ്മാസ് ലത്തീഫ് എന്നിവർ പ്രസ്താവനയിലൂടെ അറിയിച്ചു.

'
Previous Post Next Post