പാമ്പാടി ശ്രീ വിരാഡ് വിശ്വ ബ്രഹ്മ ക്ഷേത്രത്തിലെ ഇക്കൊല്ലത്തെ പ്രതിഷ്ഠാദിന മഹോത്സവവും ഏപ്രിൽ ഒന്നിന്


കോട്ടയം : പാമ്പാടി ശ്രീ വിരാഡ് വിശ്വ ബ്രഹ്മ ക്ഷേത്രത്തിലെ ഇക്കൊല്ലത്തെ പ്രതിഷ്ഠാദിന മഹോത്സവവും , യോഗിശ്വരൻ രക്ഷസ്സ് എന്നീ ഉപദേവന്മാരുടെ പുനപ്രതിഷ്ഠയും ഏപ്രിൽ മാസം 1ആം തീയതി ബുധനാഴ്ച ക്ഷേത്ര തന്ത്രി ബ്രഹ്മശ്രീ ഗോപാലകൃഷ്ണൻ ആചാര്യയുടെ മുഖ്യ കാർമ്മികത്യത്തിൽ നടത്തപ്പെടുന്നു.. 


അന്നേദിവസം രാവിലെ 6 30ന് അഷ്ടദ്രവ്യ മഹാഗണപതി ഹോമം.. 7 മണിക്ക് വിശ്വകർമ്മ ഹവനം....8.മണിക്ക് ശ്രീമദ് വിശ്വ ബ്രഹ്മ മഹാകാവ്യ പാരായണം.. 9 മണിക്ക് കലശപൂജ.. കലശാഭിക്ഷകം.. 10.30 ന് യോഗീശ്വരൻ.. രക്ഷസ്സ് എന്നീ ഉപദേവന്മാരുടെ പുന.പ്രതിഷ്ഠ... 12. 30ന് മഹാപ്രസാദമൂട്ട്... വൈകുന്നേരം 05.15 ന്  സർവ്വ ഐശ്വര്യപൂജ... 06.30 ന് മഹാദീപാരാധന ദീപകാഴ്ച ... 7.ന് ഭജന എന്നിവയാണ് മറ്റു വിശേഷാൽ പരിപാടികൾ.. ക്ഷേത്രമേൽശാന്തി ബ്രഹ്മശ്രീ അരുൺകുമാർ ആചാര്യ ചടങ്ങുകൾക്ക് സഹ കാർമികത്വം  വഹിക്കുന്നതാണ്..
أحدث أقدم