തദ്ദേശ തിരഞ്ഞെടുപ്പിൽ ഇടത്, ലോക്സഭയിൽ വലത്, കൂത്തുപറമ്പ് നിയമസഭ തിരഞ്ഞെടുപ്പിൽ ആർക്കൊപ്പം നിൽക്കും?


കേരള രാഷ്ട്രീയത്തിൽ നിർണ്ണായക സ്ഥാനമുള്ള കൂത്തുപറമ്പ് നിയമസഭാ മണ്ഡലം പരമ്പരാഗതമായി ഇടതുപക്ഷത്തിന്റെ ശക്തികേന്ദ്രമാണ്. എന്നാൽ, സമീപകാല ലോക്സഭാ, തദ്ദേശ തിരഞ്ഞെടുപ്പുകളിലെ ഫലങ്ങൾ യുഡിഎഫിന് അനുകൂലമായ സൂചനകൾ നൽകുന്നു. ഇത് മണ്ഡലത്തിലെ രാഷ്ട്രീയ സമവാക്യങ്ങൾ മാറുന്നതിന്റെ സൂചനയാണ് നൽകുന്നത്.

കേരളത്തിന്റെ രാഷ്ട്രീയ ചരിത്രത്തിൽ വളരെയേറെ പ്രാധാന്യമുള്ള പ്രദേശമാണ് കണ്ണൂർ ജില്ലയിൽ സ്ഥിതി ചെയ്യുന്ന കൂത്തുപറമ്പ്. പാർലമെന്റ് തിരഞ്ഞെടുപ്പുകളിൽ വടകര ലോക്സഭാ മണ്ഡലത്തിന്റെ ഭാഗമാണ് കൂത്തുപറമ്പ്. 2008-ലെ മണ്ഡല പുനർനിർണ്ണയത്തിന് മുമ്പ് ഇന്നത്തെ കൂത്തുപറമ്പിന്റെ പല ഭാഗങ്ങളും പെരിങ്ങളം നിയമസഭാ മണ്ഡലത്തിന്റെ ഭാഗമായിരുന്നു.

1957 മുതൽ കേരള രാഷ്ട്രീയത്തിലെ അതികായന്മാർക്ക് തട്ടകമായ ചരിത്രമാണ് കൂത്തുപറമ്പ് മണ്ഡലത്തിനുള്ളത്. സോഷ്യലിസ്റ്റ് പ്രസ്ഥാനങ്ങൾക്കും കമ്മ്യൂണിസ്റ്റ് പാർട്ടികൾക്കും ഒരുപോലെ വേരോട്ടമുള്ള ഈ മണ്ണിൽ നിന്ന് പ്രമുഖ നേതാക്കൾ നിയമസഭയിലെത്തിയിട്ടുണ്ട്. മുൻ മന്ത്രി പി.ആർ. കുറുപ്പ്, നിലവിലെ മുഖ്യമന്ത്രി പിണറായി വിജയൻ തുടങ്ങിയ പ്രമുഖർ വിവിധ കാലഘട്ടങ്ങളിൽ ഈ മണ്ഡലത്തെ പ്രതിനിധീകരിച്ചിട്ടുണ്ട്. 90-കൾ മുതൽ കൃത്യമായ രാഷ്ട്രീയ ചലനങ്ങൾ മണ്ഡലത്തിൽ ദൃശ്യമാണ്.

2011-ൽ സോഷ്യലിസ്റ്റ് ജനത ഡെമോക്രാറ്റിക് (SJD) സ്ഥാനാർത്ഥിയായി കെ.പി. മോഹനൻ ഇവിടെ നിന്ന് വിജയിച്ചു. സോഷ്യലിസ്റ്റ് ജനത ഡെമോക്രാറ്റിക് (SJD) സ്ഥാനാർത്ഥിയായി കെ.പി. മോഹനൻ ഇവിടെ നിന്ന് വിജയിച്ചു. 2016-ൽ ഇടതുപക്ഷ ജനാധിപത്യ മുന്നണിയിലെ കെ.കെ. ശൈലജ ടീച്ചർ മികച്ച ഭൂരിപക്ഷത്തോടെ വിജയിച്ചതോടെ മണ്ഡലം വീണ്ടും എൽഡിഎഫിന്റെ കരുത്തുറ്റ കോട്ടയായി മാറുകയായിരുന്നു. 2021ലെ തിര‍ഞ്ഞെടുപ്പിൽ എൽഡിഎഫ് ഘടകകക്ഷിയായ ലോക്താന്ത്രിക് ജനതാദളിലെ (LJD) കെ.പി. മോഹനൻ ഇവിടെ നിന്ന് വീണ്ടും തിരഞ്ഞെടുക്കപ്പെട്ടു.

Previous Post Next Post