നിയമസഭയിൽ എത്തിയാൽ തന്നെ സിനിമയിൽ കാണില്ലെന്ന് രമേഷ് പിഷാരടി…


നിയമസഭയിൽ എത്തിയാൽ തന്നെ സിനിമയിൽ കാണില്ല താൻ മുഴുനീള രാഷ്ട്രീയ പ്രവർത്തകനാകുമെന്ന് പിഷാരടി .’എന്റെ ശബ്ദം ആദ്യമായി ഉയർന്നത് പാലക്കാടാണ്. നിയമസഭയിലും എൻറെ ശബ്ദം ഉയരണം.അതിനായുള്ള പ്രവർത്തനമാണ് കാഴ്ചവെക്കുന്നത്. രാഷ്ട്രീയം എന്നത് മനുഷ്യരുമായി ഇടപെടുന്നതും അവരുടെ പ്രശ്നങ്ങൾ മനസിലാക്കുന്നതുമാണ്. കക്ഷി രാഷ്ട്രീയം പറഞ്ഞ് കടന്നാക്രമിക്കുന്നതും ഒച്ചയെടുക്കുന്നതും തമ്മിൽ വ്യത്യാസമുണ്ട്. ഞാൻ രാഷ്ട്രീയം പറയുന്ന ആളല്ല,പ്രവർത്തിക്കുന്ന ആളാണ്. രാഹുൽ മാങ്കൂട്ടത്തിലിനെതിരായ കേസും പാലക്കാട് നഗരസഭാ കൗൺസിലർക്കെതിരായ പീഡന കേസും തെരഞ്ഞെടുപ്പിനെ ബാധിക്കില്ല. ഇത് സംസ്ഥാന തെരഞ്ഞെടുപ്പാണ്. ഇതൊന്നും നോക്കിയിട്ടില്ല ജനങ്ങൾ വോട്ട് ചെയ്യുന്നതെന്നും മണ്ഡലത്തിൽ വലിയ വിജയം നേടുമെന്നും’ പിഷാരടി പറഞ്ഞു.

Previous Post Next Post