പാമ്പാടി : പാമ്പാടി വെള്ളൂരിൽ K S R T C ബസ്സും കാറും കൂട്ടിയിടിച്ച് അപകടം കാർയാത്രികന് പരുക്കേറ്റു ഇന്ന് ഉച്ചകഴിഞ്ഞ് 3 മണിയോട് അടുത്തായിരുന്നു അപകടം
കോട്ടയം ഭാഗത്തു നിന്നും വന്ന K S R T C യിൽ പാമ്പാടി ഭാഗത്തു നിന്നും വന്ന കാർ ഇടിച്ച് കയറുകയായിരുന്നു.
അപകടത്തിൽപ്പെട്ടയാളുടെ പൂർണ്ണവിവരം ലഭ്യമായിട്ടില്ല അതേസമയം ഇയാൾ പുതുപ്പള്ളി സ്വദേശി ആണെന്നും പാമ്പാടി വട്ടമലപ്പടിയിൽ ഒരു സ്ഥാപന ഉടമയാണെന്നും സ്ഥിതീകരിക്കാത്ത റിപ്പോർട്ട് ഉണ്ട്.
അപകടത്തെ തുടർന്ന് ദേശീയ പാതയിൽ അല്പനേരം ഗതാഗതക്കുരുക്ക് ഉണ്ടായി.
അപകടത്തിൽപ്പെട്ടയാളെ മണർകാട് ഉള്ള സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു