
ബഹിരാകാശം താണ്ടി ചന്ദ്രനെ വലം വച്ച് മടങ്ങാൻ യാത്ര തിരിച്ച ആർട്ടെമിസ് 2 ദൗത്യത്തിൽ നിന്നുള്ള ഭൂമിയുടെ ആദ്യ ചിത്രങ്ങൾ പങ്കുവച്ച് നാസ. ഓറിയോൺ കാപ്‌സ്യൂളിൽ നിന്ന് പകർത്തിയ ചിത്രങ്ങളാണ് നാസ പങ്കുവച്ചത്. അര നൂറ്റാണ്ടിന് ശേഷമാണ് ഭൂമിയുടെ ഇത്രയും അകലെ നിന്നുള്ള ദൃശ്യങ്ങൾ മനുഷ്യൻ പകർത്തുന്നത്.
നാസയിലെ ബഹിരാകാശയാത്രികനും ആർട്ടെമിസ് രണ്ട് കമാൻഡറുമായ റീഡ് വൈസ്മാൻ, ഓറിയോൺ ബഹിരാകാശ പേടകത്തിന്റെ വിൻഡോയിൽ നിന്ന് പകർത്തിയ ഭൂമിയുടെ ചിത്രം എന്നാണ് നാസ നൽകുന്ന വിശദീകരണം. ആർട്ടെമിസ് രണ്ടിലെ ബഹിരാകാശയാത്രികരിൽ നിന്നുള്ള ആദ്യത്തെ ചിത്രങ്ങളാണ് ഇവയെന്നും നാസ അറിയിച്ചു.