2024 ഡിസംബർ 31-ന് മുൻപ് രജിസ്റ്റർ ചെയ്ത ഗതാഗത നിയമലംഘന കേസുകൾക്കാണ് 50 ശതമാനം ഇളവ് ലഭിക്കുക. മോട്ടോർ വാഹന വകുപ്പിന്റെ ഔദ്യോഗിക വെബ്സൈറ്റ് വഴി https:// services.mvd.kerala.gov.in വാഹന ഉടമകൾക്ക് ഓൺലൈനായി അപേക്ഷ നൽകി പിഴയടയ്ക്കാവുന്നതാണ്. ഏപ്രിൽ 30-ന് ശേഷം പിഴ അടയ്ക്കുന്നവർ മുഴുവൻ തുകയും നൽകേണ്ടി വരും. ക്യാമറ ദൃശ്യങ്ങൾ വഴിയും അല്ലാതെയും ചുമത്തപ്പെട്ട പഴയ ചെലാനുകൾ തീർപ്പാക്കാൻ വാഹന ഉടമകൾ ഈ അവസരം പരമാവധി ഉപയോഗപ്പെടുത്തണമെന്ന് അധികൃതർ അറിയിച്ചു