പ്രീ-സ്കൂളിൽ നിന്ന് വിനോദയാത്രയ്ക്കായി പോയ 5 വയസുകാരൻ കാനയിൽ വീണ് മരിച്ചു…


എറണാകുളം: എറണാകുളത്ത് തമ്മനത്തെ പ്രീ-സ്കൂളിൽ നിന്ന് വിനോദയാത്രയ്ക്കായി എത്തിയ സംഘത്തിലെ 5 വയസുകാരൻ മുങ്ങി മരിച്ചു. മുഹമ്മദ്‌ ആദം എന്ന ആൺകുട്ടിയാണ് മരണപ്പെട്ടത്.കിഴക്കമ്പലം പഴങ്ങനാട്ടെ ജംഗിൾ പാർക്കിന് സമീപമുള്ള കാനയിലാണ് അപകടം നടന്നത്. പാർക്കിലെത്തിയ സംഘത്തിനൊപ്പം ഉണ്ടായിരുന്ന കുട്ടി അനിയന്ത്രിതമായി കാനയിൽ വീണതിനെ തുടർന്ന് ആണ് അപകടം സംഭവിച്ചത് എന്നാണ് പ്രാഥമിക വിവരം. കുട്ടിയെ ഉടൻ തന്നെ രക്ഷപ്പെടുത്താൻ ശ്രമിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല.


Previous Post Next Post