കോട്ടയം : പ. പാമ്പാടി തിരുമേനിയുടെ 61-)0 ശ്രാദ്ധപ്പെരുന്നാളിനോടനുബന്ധിച്ചുള്ള പാമ്പാടി മാർ യൂഹാനോൻ കത്തീഡ്രലിൽ നിന്നും5-)0 തീയതി ഞായറാഴ്ച വൈകുന്നേരം 5.30 ആരംഭിക്കുന്ന ചരിത്രപ്രസിദ്ധമായ റാസയുടെ സമയത്ത് ദയറായിലേക്ക് എത്തുന്ന വാഹനങ്ങൾ താഴെ പറയുന്ന ക്രമീകരണങ്ങൾ പാലിക്കേണ്ടതാണ്.
1.K.K റോഡു വഴി 14-)0 മൈൽ ഭാഗത്തു നിന്നും, വരുന്ന വാഹനങ്ങൾ ആലാംപള്ളിയിൽ നിന്നും ഇലക്കൊടിഞ്ഞി ഉണക്കപ്ലാവ് - റമ്പാൻ റോഡു വഴി ദയറായിൽ എത്തേണ്ടതാണ്
2. സൗത്ത് പാമ്പാടിയിൽ നിന്നും വരുന്ന വാഹനങ്ങൾ ഇലക്കൊടിഞ്ഞി- ഉണക്കപ്ലാവ് റമ്പാൻ റോഡു വഴി ദയറായിൽ എത്തേണ്ടതാണ്
3.മണർകാട് ഭാഗത്തു നിന്നും വരുന്ന വാഹനങ്ങൾ 8-)0 മൈൽ നിന്നും മഞ്ഞാടി വഴി ദയറായിൽ എത്തേണ്ടതാണ്.
4..മീനടം ഭാഗത്തു നിന്നും വരുന്ന വാഹനങ്ങൾ മാത്തൂർ പടി വഴി ദയറായിൽ എത്തേണ്ടതാണ്.
5.ദയറയിൽ നിന്നും പാമ്പാടിയിലേക്കുള്ള വാഹനങ്ങൾ പുളിഞ്ചുവടിൽ നിന്നും കാളചന്ത റൂട്ടിൽ പോകേണ്ടതാണ്.
പൊത്തൻ പുറം കവല- ദയറ- മഞാടി റോഡ് സൈഡുകളിൽ വാഹനം പാർക്ക് ചെയ്യരുത്. 8-)0 മൈൽ മീനടം ഭാഗത്തുനിന്നും എത്തുന്ന വാഹനങ്ങൾ കണ്ടൻ ചിറ പാർക്കിഗ് സ്ഥലം ഉപയോഗിക്കേണ്ടതാണ്, പാമ്പാടി ഭാഗത്തു നിന്നും വരുന്ന വാഹങ്ങൾ ബി.എം.എം സ്കൂൾ ഗ്രൗണ്ടിലും,പള്ളിയുടെ കിഴക്കുഭാഗങ്ങളിലു ള്ളപാർക്കിംഗ് സ്ഥലങ്ങളിലുമായി പാർക്ക്ചെയ്യേണ്ടതാണ്.