നെട്ടയം സംഘര്‍ഷം….ആറ് ബിജെപി പ്രവര്‍ത്തകരെ കൂടി പോലീസ് കസ്റ്റഡിയിലെടുത്തു…


തിരുവനന്തപുരം: നെട്ടയം സംഘര്‍ഷത്തില്‍ ആറ് ബിജെപി പ്രവര്‍ത്തകരെ കൂടി പൊലീസ് കസ്റ്റഡിയിലെടുത്തു. ഇടപഴിഞ്ഞി സുബ്രഹ്‌മണ്യം ക്ഷേത്രത്തിന് സമീപത്ത് നിന്നാണ് ആറ് പേരെയും പിടികൂടിയത്. ഇവരെ വൈദ്യ പരിശോധനയ്ക്കായി ജനല്‍ ആശുപത്രിയില്‍ എത്തിച്ചു. എന്നാല്‍ പ്രവര്‍ത്തകരെ പോലീസ് മര്‍ദ്ദിച്ചു എന്ന ആരോപണവുമായി ബിജെപി രംഗത്തെത്തി.


കഴിഞ്ഞ ദിവസം ബിജെപി-സിപിഐഎം പ്രവര്‍ത്തകര്‍ തമ്മില്‍ ഏറ്റുമുട്ടിയിരുന്നു. പ്രദേശവാസികളായ രണ്ട് പാര്‍ട്ടിയിലുള്ളവര്‍ തമ്മിലുള്ള വഴിത്തര്‍ക്കം സംഘര്‍ഷത്തില്‍ കലാശിക്കുകയായിരുന്നു. കല്ലേറില്‍ പോലീസിന് പരിക്കേറ്റിരുന്നു. വ്യക്തിപരമായ വിഷയമായിരുന്നുവെന്നും ബിജെപി അതേറ്റെടുത്ത് രാഷ്ട്രീയവത്കരിക്കുകയായിരുന്നു എന്നുമാണ് നാട്ടുകാര്‍ പ്രതികരിച്ചത്.

Previous Post Next Post