അമേരിക്ക-ഇറാൻ സ്ഥിരം വെടിനിർത്തൽ... ചർച്ചകൾക്ക് നാളെ ഇസ്ലാമാബാദിൽ തുടക്കം...




അമേരിക്ക-ഇറാൻ സ്ഥിരം വെടിനിർത്തൽ ചർച്ചകൾക്ക് നാളെ പാകിസ്താനിലെ ഇസ്ലാമാബാദിൽ തുടക്കം. യുദ്ധത്തിൽ വിജയിച്ചത് ഇറാനെന്ന് പരമോന്നത നേതാവ് ആയത്തുല്ല മുജ്തബ ഖമനയി. ഇസ്ലാമിക് റിപ്പബ്ലിക് ഒരു വൻശക്തിയായി ഉദിച്ചുയരുന്ന കാഴ്ചയാണ് ലോകം കാണുന്നതെന്ന് അദ്ദേഹം പറഞ്ഞു. യുദ്ധത്തിലുണ്ടായ നാശനഷ്ടങ്ങൾക്ക് നഷ്ടപരിഹാരം ഈടാക്കുമെന്നും ഹോർമുസ് കടലിടുക്കിന്റെ നിയന്ത്രണത്തിൽ മാറ്റങ്ങൾ വരുത്തുമെന്നും ഖമനയി പ്രഖ്യാപിച്ചു

നിർണായക ചർച്ചകൾക്കായി ഇറാൻ പ്രതിനിധി സംഘം പാകിസ്താൻ തലസ്ഥാനമായ ഇസ്ലാമാബാദിലെത്തി. വിദേശകാര്യ മന്ത്രി അബ്ബാസ് അരാഗ്‌ചിയും പാർലമെന്റ് സ്പീക്കർ മുഹമ്മദ് ബാഗർ ഘാലിബാഫും നയിക്കുന്ന സംഘമാണ് വ്യാഴാഴ്ച രാത്രി പാകിസ്താനിലെത്തിയത്. വെടിനിർത്തൽ ഇറാന്റെ ബലഹീനതയല്ലെന്ന് പ്രസിഡന്റ് മസൂദ് പെസഷ്കിയാൻ പറഞ്ഞു.

Previous Post Next Post