'ഭീഷണിയുടെ സ്വരം വിലപ്പോവില്ല'; പി സി ജോര്‍ജിനെതിരെ പരോക്ഷ വിമര്‍ശനവുമായി പാല ബിഷപ്പ്



കോട്ടയം: പി സി ജോര്‍ജിനും മകന്‍ ഷോണിനുമെതിരെ പരോക്ഷ പ്രതികരണവുമായി പാല ബിഷപ്പ്. ഭീഷണിയുടെ സ്വരം വിലപ്പോവില്ലെന്ന് പാല ബിഷപ്പ് മാര്‍ ജോസഫ് കല്ലറങ്ങാട്ട് പറഞ്ഞു. പൊതുരംഗത്തു പ്രവര്‍ത്തിക്കുന്നവര്‍ മതനേതാക്കന്മാരെക്കുറിച്ച് മാന്യതയുടെ അതിര്‍വരമ്പ് ഭേദിച്ച് സംസാരിക്കുന്നു. സംസ്‌കാരമില്ലാതെ കയ്യടിക്കുവേണ്ടി ചാനല്‍ ഭാഷ ഉപയോഗിക്കുന്നത് ശരിയല്ലെന്നും പാല ബിഷപ്പ് പറഞ്ഞു. 

ആരോ എവിടെയോ രഹസ്യമായി വോട്ടിന്റെ കാര്യം പറഞ്ഞു എന്നാണ് പറയുന്നത്. എന്നാല്‍ രഹസ്യമായിട്ടെന്തിനാണ്, പരസ്യമായിത്തന്നെ വോട്ടു ചോദിക്കാന്‍ നമുക്ക് അവകാശമില്ലേ. വളരെ ബലഹീനമായ വാക്കുകളിലൂടെയുള്ള വാക്കുകള്‍ ആരും ഏതു സ്ഥലത്തും, പൊതുവിടത്തിലായാലും മെത്രാന്മാരുടെ മുറിക്ക് മുമ്പിലായാലും എന്തും വിളിച്ചു പറയുന്ന തലത്തിലേക്ക് കാര്യങ്ങല്‍ പോയിരിക്കുന്നു. അത് ആര്‍ക്കും ഭൂഷണമല്ലെന്നും ബിഷപ്പ് ജോസഫ് കല്ലറങ്ങാട്ട് കൂട്ടിച്ചേര്‍ത്തു.

മെത്രാന്മാര്‍ യുഡിഎഫിന് വോട്ടു ചോദിച്ചു എന്നാരോപിച്ച് പി സി ജോര്‍ജും മകന്‍ ഷോണ്‍ ജോര്‍ജും കഴിഞ്ഞദിവസം കടുത്ത വിമര്‍ശനം ഉന്നയിച്ചിരുന്നു. സഭയ്ക്ക് ബിജെപിയെ വേണ്ടെങ്കിൽ ബിജെപിക്ക് സഭയെയും വേണ്ടെന്ന് ഷോൺ ജോർജും അഭിപ്രായപ്പെട്ടിരുന്നു. വിവാദങ്ങൾക്കിടെ പാല ബിഷപ്പ് ഹൗസിലെത്തി പി സി ജോർജ് ബിഷപ്പിനെ കണ്ട് സംസാരിച്ചിരുന്നു.




Previous Post Next Post