'അമ്മമലയാളം' പുരസ്‌കാരങ്ങള്‍ പ്രഖ്യാപിച്ചു, അഡ്വ. പി എസ് ശ്രീധരൻ പിള്ള, കെ.ഡി ഹരികുമാർ, സ്മൃതി പരുത്തിക്കാട് എന്നിവർക്ക്...




കോട്ടയം: മലയാള ഭാഷയുടെ സര്‍വ്വതോമുഖമായ ഉയര്‍ച്ചയും, വളര്‍ച്ചയും, പ്രചാരവും, വ്യാപനവും മുന്‍നിര്‍ത്തി സമൂഹത്തിന്റെ വ്യത്യസ്ഥ മേഖലകളില്‍ പ്രവര്‍ത്തിക്കുന്ന ഭാഷാസ്‌നേഹികള്‍ നേതൃത്വം നല്‍കുന്ന അമ്മമലയാളം ചാരിറ്റബിള്‍ ട്രസ്റ്റിന്റെ ഈ വര്‍ഷത്തെ പുരസ്‌കാരങ്ങള്‍ പ്രഖ്യാപിച്ചു.

മുന്‍ ഗോവ ഗവര്‍ണര്‍ അഡ്വ. പി.എസ് ശ്രീധരന്‍ പിള്ള, മാധ്യമ പ്രവര്‍ത്തകരായ കെ.ഡി ഹരികുമാര്‍ സ്മൃതി പരുത്തിക്കാട്,  എന്നിവരാണ് ഈ വര്‍ഷത്തെ പുരസ്‌കാരങ്ങള്‍ക്ക് അര്‍ഹരായിരിക്കുന്നത്.അമ്മ മലയാളത്തിന്റെ രണ്ടാമത്തെ 'അക്ഷരസൂര്യന്‍' പുരസ്‌കാരം അഡ്വ. പി.എസ്. ശ്രീധരന്‍ പിള്ളയ്ക്ക് സമര്‍പ്പിക്കും.

ആദ്യത്തെ 'അക്ഷരസൂര്യന്‍' പുരസ്‌കാരം ലഭിച്ചത് കവിയും, ഗാനരചയിതാവും ചലച്ചിത്ര സംവിധായകനുമായ ശ്രീകുമാരന്‍തമ്പിയ്ക്കായിരുന്നു. 25,001 രൂപയും, ശില്പവും. പ്രശസ്തിപത്രവും, പൊന്നാടയും അടങ്ങുന്നതാണ് 'അക്ഷരസൂര്യന്‍' പുരസ്‌കാരം,അമ്മ മലയാളത്തിന്റെ  'മാധ്യമ പുരസ്‌കാരം' ദൃശ്യ മാധ്യമ രംഗത്തെ പ്രവര്‍ത്തന മികവിനെ മുന്‍നിര്‍ത്തി സ്മൃതി പരുത്തിക്കാടിനും പത്രപ്രവര്‍ത്തനരംഗത്തെ മികച്ച സേവനത്തിനുള്ള പുരസ്‌കാരം ജന്മഭൂമി ദിനപത്രത്തിന്റെ ന്യൂസ് എഡിറ്ററും സ്‌പെഷല്‍ കറസ്‌പോണ്ടന്റുമായ കെ.ഡി. ഹരികുമാറിനും സമ്മാനിക്കും.10,001 രൂപയും ശില്‍പവും, പ്രശസ്തിപത്രവും, പൊന്നാടയും അടങ്ങുന്നതാണ് അമ്മ മലയാളം മാധ്യമ പുരസ്‌കാരം.

റിട്ട. ഐ.എ.എസ് ഓഫീസര്‍, എസ്.അയ്യപ്പന്‍ നായര്‍, റിട്ട, ഐ. ജി എസ്. ഗോപിനാഥ്, നിരൂപകനും ജീവചരിത്രകാരനുമായ എ. ബി. രഘുനാഥന്‍ നായര്‍, വിന്‍ വേള്‍ഡ് ഫൗണ്ടേഷന്‍ ചെയര്‍മാന്‍ അഡ്വ. എസ്. ജയസൂര്യന്‍, അമ്മമലയാളം ചാരിറ്റബിള്‍ ട്രസ്റ്റ് ചെയര്‍മാനും, മാനേജിങ് ട്രസ്റ്റിയുമായ മധു മണിമല എന്നിവരടങ്ങുന്ന വിധിനിര്‍ണ്ണയ സമിതിയാണ് പുരസ്‌കാര ജേതാക്കളെ തിരഞ്ഞെടുത്തത്.

മേയ് 10 ന് കോട്ടയത്ത് നടക്കുന്ന അമ്മ മലയാളത്തിന്റെ ആറാം വാര്‍ഷി കാഘോഷത്തില്‍വെച്ച് കേന്ദ്ര സഹമന്ത്രി അഡ്വ. ജോര്‍ജ്ജ് കുര്യന്‍ പുരസ്‌കാരങ്ങള്‍ സമ്മാനിക്കും.
Previous Post Next Post