വോട്ടെണ്ണൽ കേന്ദ്രങ്ങളിലെ മുറികൾ വോട്ടെണ്ണൽ കഴിയുന്നതു വരെ തുറക്കരുതെന്ന് നിർദേശം. സംസ്ഥാന ചീഫ് ഇലക്ടറൽ ഓഫീസർ രത്തൻ ഖേൽക്കറാണ് നിർദേശം നൽകിയത്.
വോട്ടെണ്ണൽ കേന്ദ്രങ്ങളിലെ സീൽ ചെയ്യാത്ത മുറികളും തുറക്കേണ്ടതില്ലെന്നാണ് നിർദേശിച്ചിട്ടുള്ളത്. പേരാമ്പ്ര, നെന്മാറ സംഭവങ്ങളുടെ പശ്ചാത്തലത്തിലാണ് നിർദേശം.