മെയ്‌ നാലിന് ആര് കടലിൽ ചാടും എന്നറിയാം, സജിയും പിണറായിയും നീന്തൽ പരിശീലനം നടത്തണം


സജി ചെറിയന്റെ പ്രസ്താവനകൾക്ക് മറുപടിയുമായി കായംകുളം യുഡിഎഫ് സ്ഥാനാർഥി എം ലിജു. മെയ്‌ നാലിന് ആര് കടലിൽ ചാടും എന്നറിയാം. സജിയും പിണറായിയും നീന്തൽ പരിശീലനം നടത്തുന്നത് നന്നാകും. ഇരുവരും ലൈഫ് ജാക്കറ്റ് എങ്കിലും ഉപയോഗിക്കണമെന്നും എം ലിജു പറഞ്ഞു. അദ്ദേഹം ജി സുധാകരനെ ആക്രമിക്കുന്നു. അമ്പലപ്പുഴയിലും ചെങ്ങന്നൂരിലും പരാജയം ഉറപ്പിച്ചതിന്റെ സൂചനയാണ് സജിയുടെ പ്രതികരണം. കെ സി വേണുഗോപാലിനെ വ്യക്തിപരമായി ആക്രമിക്കുന്നു. കെ സി വേണുഗോപാൽ അദ്ദേഹത്തിന്റെ രാഷ്ട്രീയ ദൗത്യം ആണ് ചെയ്തത്. സിപിഎം അപമാനിച്ച സുധാകരനെ സംരക്ഷിച്ചത് ആണ് കെ സി വേണുഗോപാലും യുഡിഎഫും ചെയ്തത്

എന്നാൽ സുധാകരൻ ഉയർത്തിയ വിമർശനങ്ങൾക്ക് സിപിഎമ്മിന് മറുപടി ഇല്ല. കൃഷ്ണപിള്ള സ്മാരകം തകർത്ത സംഭവത്തിൽ സിപിഎം മറുപടി പറയുന്നില്ലെന്നും എം ലിജു പറഞ്ഞു. മുഹമ്മദ്‌ ഷിഹാസ് എറണാകുളം ജില്ലയുടെ പ്രസിഡന്റ്‌ ആയത് കൊണ്ടാകും അവിടെ നിന്ന് പ്രസിഡന്റ്‌ വേണം എന്ന് പറഞ്ഞത്. മുഖ്യമന്ത്രിയെ തീരുമാനിക്കുക ഹൈക്കമാന്റാണ്. ദേശീയ നേതൃത്വം നേരിട്ട് ആണ് ഇത്തവണ തെരഞ്ഞെടുപ്പ് നിയന്ത്രിച്ചത്. മുഖ്യമന്ത്രി ആര് ആയാലും കോൺഗ്രസ്‌ പ്രവർത്തകരും നേതാക്കളും അത് അംഗീകരിക്കും. അതേസമയം കായംകുളത്തും കേരളത്തിലും യുഡിഎഫ് ജയിക്കുമെന്നും എം ലിജു പറഞ്ഞു.

Previous Post Next Post