മണ്ഡല പുനർനിർണ്ണയം നടപ്പിലാക്കുന്നതോടെ ലോക്‌സഭയിൽ ദക്ഷിണേന്ത്യൻ സംസ്ഥാനങ്ങളുടെ പ്രാതിനിധ്യം ഗണ്യമായി കുറയുമെന്ന് കോൺഗ്രസ് നേതൃയോഗം വിലയിരുത്തി. ജനസംഖ്യാ നിയന്ത്രണത്തിൽ മികച്ച പ്രകടനം കാഴ്ചവെച്ച സംസ്ഥാനങ്ങൾക്ക് ഇത് തിരിച്ചടിയാകുമെന്നാണ് പാർട്ടിയുടെ നിലപാട്. വിഷയത്തിൽ സമാന ചിന്താഗതിയുള്ള മറ്റ് രാഷ്ട്രീയ പാർട്ടികളുമായി ചർച്ചകൾ നടത്തിയ ശേഷമായിരിക്കും കോൺഗ്രസ് അന്തിമ നിലപാട് ഔദ്യോഗികമായി പ്രഖ്യാപിക്കുക. ബില്ലിലെ സ്ത്രീ സംവരണത്തെ സ്വാഗതം ചെയ്യുന്നുണ്ടെങ്കിലും, അത് നടപ്പിലാക്കുന്നതിനായി മുന്നോട്ടുവെച്ചിട്ടുള്ള മണ്ഡല പുനർനിർണ്ണയം പോലുള്ള നിബന്ധനകൾക്കെതിരെയായിരിക്കും പാർട്ടിയുടെ വോട്ട്