വീട്ടിലെ മേശയിൽ കയറിയ "ചേര സാറിൻ്റെ " ശരീരത്തിൽ സ്വർണ്ണ മോതിരം കുടുങ്ങി ! ..വനം വകുപ്പിൻ്റെ റെസ്‌ക്യൂവർ എത്തി പാമ്പിനെ മേശവലുപ്പിൽ നിന്ന് പുറത്തെടുത്ത് മോതിരം മുറിച്ചുമാറ്റി


കാസർകോട് അടൂരിലെ വീട്ടിൽ മേശ വലിപ്പിൽ 'സ്വർണ്ണ മോതിരമിട്ട' ചേരയെ കണ്ടെത്തി. പതിക്കാലിലെ രവിയുടെ വീട്ടിലെ മേശവലിപ്പിലാണ് ചേരയെ കണ്ടെത്തിയത്. മേശയിൽ സൂക്ഷിച്ചിരുന്ന സ്വർണ്ണ മോതിരം ചേരയുടെ ശരീരത്തിൽ കൂടുങ്ങിയ നിലയിൽ ആയിരുന്നു. കുട്ടികൾ മേശവലിപ്പ് തുറന്നെങ്കിലും കടിയേൽക്കാതെ രക്ഷപ്പെട്ടു. വനം വകുപ്പിൻ്റെ റെസ്‌ക്യൂവർ എത്തി പാമ്പിനെ മേശവലുപ്പിൽ നിന്ന് പുറത്തെടുത്ത് മോതിരം മുറിച്ചുമാറ്റി

Previous Post Next Post